Sat Jun 21, 2025 7:21 AM 1ST

Location  

Sign In

കലയുടെ ലക്ഷ്യം: മനുഷ്യ ജീവിതത്തെ സൗന്ദര്യാത്മകമായി ആവിഷ്ക്കരിക്കലാണ് - പി.ടി കുഞ്ഞാലി'.

08 Jun 2025 11:25 IST

UNNICHEKKU .M

Share News :


മുക്കം: കലയുടെ ലക്ഷ്യം മനുഷ്യ ജീവിതത്തെ സൗന്ദര്യാത്മകമായി ആവിഷ്ക്കരിക്കലാണന്ന് പ്രശസ്ത എഴുത്തുകാരൻ പി.ടി. കുഞ്ഞാലി അഭിപ്രായപ്പെട്ടു. തനിമ ചേന്ദമംഗല്ലൂർ ചാപ്റ്റർ ബലിപ്പെരുന്നാൾ ദിനത്തിൽ വെസ്റ്റ് ചേന്ദമംഗല്ലൂർ അൻസാർ സെൻ്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇശൽ തേൻ മഴഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഏത് ജീവിതനുഭവങ്ങളും കലയുടെ ആവിഷ്ക്കാരം അനുവാചകന് അനുഭൂതി അനുഭവപ്പെടും. മനുഷ്യ ജീവിതത്തിൻ്റെ നാനാതുറകളിലും അനുഭൂതിയുടെ ആവിഷ്ക്കാരം അക്ഷരാർത്ഥത്തിൽ സംതൃപ്തിയുണ്ടാക്കും. അനുഭൂതിയുടെ ലോകം അതിലൂടെ ജീവിതത്തെ നിർവ്വചിക്കുന്ന പ്രക്രിയയാണ് കലയും, സാഹിത്യവുമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. ഇശൽ തേന്മഴ സംഘാടക സമിതി ചെയർമാൻ എ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. അൻസാർ മഹല്ല് കമ്മറ്റി പ്രസിഡജ് ടി.കെ. പോക്കുട്ടി, രക്ഷാധികാരി ടി അബ്ദുല്ല മാസ്റ്റർ, തനിമ ജില്ല വൈസ് പ്രസിഡണ് നസീബബഷീർ എന്നിവർ സംസാരിച്ചു. തനിമ ചേന്ദമംഗല്ലൂർ ചാപ്റ്റർ പ്രസിഡണ്ട് ചക്കിങ്ങൽ അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു. ഇരുപത് ഗായിക ഗായകന്മാർ അണിനിരന്ന മൂന്ന് മണിക്കൂർ നീണ്ട നിന്ന സംഗീത വിരുന്നും അരങ്ങേറി. പ്രസിഡണ്ട് അബ്ദുറഹിമാൻ ചക്കിങ്ങൽ,  സംഘാടക സമിതി ജനറൽ കൺവീനർ എൻ.പി.കരീം  തനിമ സംഗീത വിഭാഗം കൺവീനർ ഗഫൂർ നാഗേരി, ജോ.കൺവീനർ ബേബി സുമതി, അഭിനയവിഭാഗം കൺവീനർ വി.കെ. അബ്ദുൽ ജബ്ബാർ,സാഹിത്യ വിഭാഗം കൺവീനർ ഡോ. പി. സെഡ് അബാദുറഹിം, ട്രഷററർ എം.ഉണ്ണിച്ചേക്കു, സെക്രട്ടറി മേക്കുത്ത് അബ്ദുറഹിമാൻ തുടങ്ങിയവർ നേതൃത്വം നൽകി.

ചിത്രം: തനിമ ചേന്ദമംഗല്ലൂർ ചാപ്റ്റർ സംഘടിപ്പിച്ച ഇശൽ മഴ പ്രശസ്ത എഴുത്തുകാരൻ പി.ടി. കുഞ്ഞാലി ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News