Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദി ഓറിൽ മുത്തമിട്ട് പി.എസ്.ജി സൂപർ താരം ഉസ്മാൻ ഡെം​ബലെ.

23 Sep 2025 07:39 IST

Enlight News Desk

Share News :

നിർഭാഗ്യം വഴി മുടക്കിയ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് പി.എസ്.ജിയെ ഗോളടിച്ചു കയറ്റിയ പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെക്ക് മികച്ച ഫുട്ബോൾ താരത്തിനുള്ള ബലോൻ ദ് ഓർ പുരസ്‌കാരം. പിഎസ്ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം നേടിക്കൊടുത്ത പ്രകടനത്തിനാണ് പുരസ്‌കാരം.ഡെംബലെയുടെ ആദ്യ ബാലണ്‍ദ്യോര്‍ പുരസ്‌കാരനേട്ടമാണിത്. 33 ഗോളും 13 അസിസ്റ്റുമായി നിറഞ്ഞാടിയ താരത്തിന്റെ ചിറകേറി പാരിസിയന്മാർ ലിഗ് വൺ കിരീടത്തിൽ മുത്തമിട്ടിരുന്നു. ഗോൾഡൻ ബൂട്ടിനുടമയും ചാമ്പ്യൻസ് ലീഗിന്റെ താരവുമായി സീസൺ ഗംഭീരമാക്കിയ ഡെംബലെ ചാമ്പ്യൻസ് ലീഗിൽ മാത്രം എട്ടു ഗോളും ആറ് അസിസ്റ്റും കുറിച്ചു.

വനിതാ ബലോൻ ദ് ഓർ തുടർച്ചയായ മൂന്നാം വർഷവും ബാഴ്സലോണയുടെ ഐതാന ബോന്‍മാറ്റി സ്വന്തമാക്കി. ഏറ്റവും കൂടുതൽ തവണ ബലോൻ ദ് ഓർ നേടുന്ന വനിതാ താരമെന്ന ചരിത്ര നേട്ടവും ബോൺമാത്തി ഇതോടെ കുറിച്ചു.

ബലോൻ ദ് ഓർ നേടാൻ ആയില്ലെങ്കിലും മികച്ച യുവ താരത്തിനുള്ള കോപ ട്രോഫി തുടർച്ചയായ രണ്ടാം വർഷവും സ്വന്തമാക്കി ലമീൻ യമാലും ചരിത്രത്തിന്റെ ഭാ​ഗമായി.

Follow us on :

More in Related News