Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർക്കാരനിതിരെ പ്രതിഷേധം: പി ഒ കെയിൽ 12 സാധാരണക്കാരെ പാക് സൈന്യം വെടിവെച്ചു കൊലപെടുത്തി

02 Oct 2025 09:57 IST

Enlight News Desk

Share News :

പാക് അധിനിവേശ കശ്മീരിൽ (പി‌ഒ‌കെ) സർക്കാരിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ 12 പേർ കൊല്ലപ്പെട്ടു. ജനങ്ങളുടെ പ്രധാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കാട്ടി ആരംഭിച്ച പ്രതിഷേധം ഇപ്പോൾ മേഖലയിലെ സൈന്യത്തിന്റെ അതിക്രമങ്ങൾക്കെതിരായ പ്രക്ഷോഭമായി വളർന്നു.

മൂന്നാം ദിവസത്തിലേക്ക് കടന്ന പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പാക്വെ സേന വെടിയുതിർക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. മുസാഫറാബാദിൽ അഞ്ച് പ്രതിഷേധക്കാരും ധീർകോട്ടിൽ അഞ്ച് പേരും ദാദ്യാലിൽ രണ്ട് പേരും വെടിയേറ്റ് മരിച്ചു. മൂന്ന് പോലീസുകാരും കൊല്ലപ്പെട്ടു. 200-ലധികം പേർക്ക് പരിക്കേറ്റു, പലരുടെയും നില ഗുരുതരമാണ്, കലാപം അടിച്ചമർത്താൻ പഞ്ചാബിൽ നിന്നും ഇസ്ലാമാബാദിൽ നിന്നും ആയിരക്കണക്കിന് അധിക സൈനികരെയും വിന്യസിച്ചിട്ടുണ്ട്.ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (എഎസി) നേതൃത്വം നൽകുന്ന പ്രതിഷേധങ്ങൾ സംഘർഷഭരിതമായ പ്രദേശത്ത് ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്.

സെപ്റ്റംബർ 29 ന് പ്രതിഷേധങ്ങൾ ആരംഭിച്ചതു മുതൽ മാർക്കറ്റുകൾ, കടകൾ, പ്രാദേശിക ബിസിനസുകൾ എന്നിവ അടച്ചിട്ടിരിക്കുകയാണ്. മൊബൈൽ, ഇന്റർനെറ്റ്, ലാൻഡ്‌ലൈൻ സേവനങ്ങളും പൂർണ്ണമായും നിലച്ചു.

Follow us on :

More in Related News