Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Apr 2026 19:49 IST
Share News :
കോഴിക്കോട് : മലബാറിലെ ആദ്യത്തെ പെർഫോമിംഗ് ആർട്ട് സ്‌റ്റുഡിയോ, റിഥം ഹൗസിൻ്റെ ഉദ്ഘാടനം ഏപ്രിൽ 19 ന് വൈകീട്ട് അഞ്ചിന് ടൂറിസം വകുപ്പ് മന്ത്രി പി. ഏ. മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് സംഘാടകരായ റിഥം ഹൗസ് സാരഥികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ലണ്ടനടക്കമുള്ള പശ്ചാത്യ നഗരങ്ങളിലെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യങ്ങളിലൊന്നാണ് ഓപ്പാറ ഹൗസുകൾ. കലാ തൽപരരായ ഏതൊരാൾക്കും എപ്പോഴെങ്കിലും അവിടെ പോകുകയെന്നത് ഒരു സ്വപ്നമാണ്.
എന്നാൽ കേരളത്തിൽ ഇത്തരം കേന്ദ്രങ്ങൾ പരിമിതവുമാണ്. യുനെസ്കോ
സാഹിത്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോടിനും ഇത് ഒരനിവാര്യതയാണ്.
ഖത്തർ കേന്ദ്രീകരിച്ചു നാലു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന പ്രവാസികളുടെ നേതൃത്വത്തിലുള്ള
ഖത്തർ സിംഫണി ദോഹ
കോഴിക്കോട് ഇത്തരമൊരു ആശയത്തെ ഏറ്റെടുത്ത്
തുടക്കം കുറിച്ചത്.
ഇപ്പോൾ അഞ്ചു വർഷം നീണ്ട കാത്തിരിപ്പിനുശേഷം
അത്തരമൊരു ലക്ഷ്യത്തിൻ്റെ പൂർത്തീകരണത്തിലേക്കെത്തുകയാണ് .
വിദേശ രാജ്യങ്ങളിലെ ഓപ്പറ ഹൗസുകൾ സന്ദർശിച്ച് തയ്യാറാക്കിയ രൂപരേഖയനുസരിച്ച്
എല്ലാവിധ ആധുനിക സൗകര്യങ്ങളായ
Lifitting stage, rope dance, sliding rope,
Water rain, water Founden, Green mat,
green flooring
എന്നിവയെല്ലാം ഒരുക്കിയിട്ടുള്ള ഇവിടത്തെ ഓപ്പാറ സ്‌റ്റേജ് തന്നെ കേരളത്തിൽ സമാനതകളില്ലാത്തതാണ്.
സൗണ്ട് പ്രൂഫ് ഓഡിറ്റോറിയം കം പ്രിവൂ തീയേറ്റർ, ഓഡിയോ - വീഡിയോ ലൈവ് എഡിറ്റിംഗ് സ്യൂട്ട് തുടങ്ങിയ ആത്യന്താധുനികമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും പിന്തുണയിലും നാടകവും ലൈറ്റ് ആൻ്റ് സൗണ്ട് ഷോകളടക്കം സംഘടിപ്പിക്കുവാനുമുള്ള വിശാലമായ സംവിധാനമാണ് ഈ പുതിയ റിഥം ഹൗസ് എന്ന സാംസ്കാരിക സമുച്ചയത്തിൽ ഒരുക്കിയിരിക്കുന്നത് .
ഉദ്ഘാടന ചടങ്ങിൽ മന്ത്രിയെ കൂടാതെ
എം.കെ. രാഘവൻ എം.പി, കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ സദാശിവൻ, അഹമ്മദ് ദേവർകോവിൽ എം.എൽ എ, മുൻ എം.എൽ.എ വി.കെ. സി മമ്മദ് കോയ, കോർപ്പറേഷൻ കൗൺസിലർ സഫ റീന അബീദ്, പ്രശസ്ത നടൻസിനിമാ - നാടക നടൻ സുധീർ കരമന തുടങ്ങി കലാ സാംസ്‌കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കും. ഉദ്ഘാടന ദിവസം പിന്നീട് ഇവിടെ തുടക്കം കുറിക്കുന്ന റഗുലർ ആർട്ട് ഷോകളിലെ ആദ്യത്തേതും ചെറുതുമായ
കോഴിക്കോട് പട്ടണത്തിൻ്റെ കഥ അഥവാ സത്യത്തിൻ്റെ നഗരം - The city of truth എന്ന അരമണിക്കൂർ ദൃശ്യ വിസ്മയത്തിൻ്റെ പ്രദർശനോദ്ഘാടനവും നടക്കും.
ഇവിടത്തെ സാങ്കേതിക സൗകര്യങ്ങളെ കാണിച്ചുതരുവാൻ വേണ്ടിയുള്ള ഷോയാണിത്.
സിനിമാ , ഡോക്യൂമെൻ്ററി, ഷോർട്ട് ഫിലിം എന്നിവയുടെ പ്രിവ്യൂവിനായി സ്ഥിരം സിനിമാ തീയേറ്ററിനപ്പുറമുള്ള ഒരു കേന്ദം കൂടിയായി പ്രവർത്തിപ്പിക്കുവാൻ സൗകര്യമുള്ള റിഥം ഹൗസ്,
നാടക രംഗത്ത് ആത്യന്താധുനിക സംവിധാനങ്ങളിലൂടെ
വരും കാലത്ത് കേരളത്തിൻ്റെയും കോഴിക്കോടിൻ്റെയും സാംസ്‌കാരികഭൂമികയിൽ വലിയൊരു സ്ഥാനം നേടിയെടുക്കുമെന്നാണ് തങ്ങൾ കരുതുന്നതെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ അബ്ദുൾ മജീദ്, വി.കെ. സി മമ്മദ് കോയ, കെ.ആർ. മോഹൻ ദാസ് , എ .വി ഫർദിസ്, പ്രഫ. കെ.വി. ഉമർഫാറൂഖ്, ബിനുരാജ്, ഫൈസൽ , അനസ് എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.