Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2026 16:44 IST
Share News :
കോഴിക്കോട് : മഹാരാജാസ് കോളേജിലെ മുൻ പ്രൊഫസസറും, പ്രമുഖ ഗണിതശാസ്ത്ര പണ്ഡിതനും, അറിയപ്പെട്ടിരുന്ന
ജീവകാരുണ്യ പ്രവർത്തകനും, തൃപ്പൂണിത്തുറയി സന്നദ്ധ സേവന സംഘടനയായ അഭയത്തിന്റെ സ്ഥാപകനുമായിരുന്ന പ്രൊഫസർ വൈരേലിൽ കരുണാകര മേനോന്റെ ഇരുപത്തിഒമ്പതാമത് ചരമവാർഷികത്തി നോടനുബന്ധിച്ചുള്ള അനുസ്മരണവും, മികച്ച സാമൂഹ്യപ്രവർത്തകർക്കുള്ള അവാർഡുകൾ, അനാഥ ശവങ്ങൾ ഏറ്റെടുത്ത് സൗജന്യമായി സംസ്കരിക്കുന്ന കോഴിക്കോട് ഒളവന സ്വദേശി മoത്തിൽഅബ്ദുൽ അസീസിനും, വയനാട്ടിലെ ആദിവാസി ഊരുകളിൽ സൗജന്യ സേവനം നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശിയായ ഹോമിയോ ഡോ.സലിലമുല്ലനും, നൽകി.
ചടങ്ങിൽ തുടർച്ചയായി ആയിരത്തിലേറെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ പാടി റിക്കാർഡിട്ട ശ്രീ. പി.ജി.ശ്യാമളനെ ആദരിച്ചു.
സമ്മേളനം ശ്രീ.കെ. ബാബു.എം.എൽ എ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. എസ്.മിനി അവാർഡുകൾ സമർപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ പി.എൽ ബാബു, കൗൺസിലർ സാവിത്രി നരസിംഹറാവു, ടി.സി.ഷിബു, ഇ.എസ്. രാകേഷ് പൈ, ടി.എസ്.നായർ, എം. ബാലകൃഷ്ണൻ, കെ.കെ. രാമചന്ദ്രൻ, ടി. മുരളീധരൻ, പി.എൻ. സുരേന്ദ്രൻ, പി.എസ്. ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.
.
Follow us on :
Tags:
More in Related News
Please select your location.