Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാജരേഖ നിർമ്മിച്ച് സിനിമ നിർമ്മാണം; തലയോലപ്പറമ്പ് സ്വദേശിയായ നിർമ്മാതാവിനെതിരെ നടൻ നിവിൻ പോളിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു.

29 Jul 2025 23:21 IST

santhosh sharma.v

Share News :

വൈക്കം: സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് തൻ്റെ വ്യാജ ഒപ്പിട്ട് രേഖ നിർമ്മിച്ച ശേഷം ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ ചിത്രീകരണം നടന്ന് വരുന്നതിനിടെ യഥാർഥ കരാർ എന്ന തരത്തിൽ കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്സി സമർപ്പിച്ച് ചിത്രം രജിസ്റ്റർ ചെയ്ത സംഭവത്തിൽ നിർമ്മാതാവിനെതിരെ നടൻ നിവിൻ പോലീസിൽ പരാതി നൽകി. എറണാകുളം സിറ്റി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പാലാരിവട്ടം പോലീസ് ഇന്ത്യൻ മൂവി മേക്കേഴ്സ് ഉടമ തലയോലപ്പറമ്പ് സ്വദേശി പി.എസ് ഷംനാസിനെതിരെ വഞ്ചനാകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. നിർമ്മാണ കമ്പനി ഉടമയും സഹനിർമ്മാതക്കളുമായി 2023 മാർച്ചിൽ കരാറിൽ ഏർപ്പെട്ട ശേഷം സിനിമയുടെ സംവിധായകൻ എബ്രിഡ് ഷൈനുമായി ചിത്രീകരണം നടന്ന് വരുന്നതിനിടെയാണ് 

കഴിഞ്ഞ ജനുവരി 15 നാണ് സംഭവം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. അതെ സമയം ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ നിർമ്മാണത്തിൻ്റെ പേരിൽ ഒരുകോടി 90 ലക്ഷം രൂപ തട്ടിയെടുത്തെന്ന നിർമ്മാതാവിൻ്റെ പരാതിയെ തുടർന്ന്  നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും എതിരെയുള്ള വഞ്ചനാ കേസിൽ ചോദ്യം ചെയ്യുന്നതിനായി ചൊവ്വാഴ്ച ഹാജരാകണമെന്ന് കാട്ടി

തലയോലപ്പറമ്പ് പോലീസ് ഇരുവർക്കും നോട്ടീസ് നൽകിയിരുന്നു.


Follow us on :

More in Related News