Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2025 08:20 IST
Share News :
മേപ്പയ്യൂർ: പുറക്കാമല സമരത്തിൻ്റെ ഭാഗമായി സമരസമിതി നേതാക്കളുടെ പേരിൽ കള്ളക്കേസെടുത്ത പോലീസ് അർദ്ധരാത്രി സ്ത്രീകളും കുട്ടികളും മാത്രമുള്ള സമരസമിതി നേതാവ് കെ. ലോഹ്യയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് ബെഡ് റൂമിലും ബാത്റൂമിലും കയറി ഉറങ്ങികിടക്കുന്ന കുട്ടികളുടെ പുതപ്പ് പൊക്കി പരിശോധിച്ച നടപടിക്കെതിരെ അന്വേഷണത്തിന്
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. ലോഹ്യയുടെ മാതാവ് കാർത്ത്യായനി നൽകിയ പരാതിയിൽ പോലീസ് നൽകിയ അന്വേഷണറിപ്പോർട്ട്
മനുഷ്യാവകാശ കമ്മീഷൻ തള്ളി. കമ്മീഷൻ്റെ കീഴിലുള്ള പോലീസ് വിഭാഗത്തെ കൊണ്ട് പുനരന്വേഷണം നടത്താൻ ഉത്തരവിട്ടു.
പുലർച്ചെ 2 മണിക്ക് ലോഹ്യയുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് നടപടി അന്ന് തന്നെ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ആഗസ്ത് 26 ന് കോഴിക്കോട് റസ്റ്റ് ഹൗസിൽ നടന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്ങിൽ ഹാജരായി പരാതിക്കാരി വസ്തുതകൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് പോലീസ് നിലപാടിനെ കമ്മീഷൻ രൂക്ഷമായി വിമർശിച്ചത്.
Follow us on :
Tags:
More in Related News
Please select your location.