Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ.ഇ.പി വിദ്യാഭ്യാസ മേഖലയിൽ നിന്ന് ദരിദ്രരെ പുറത്താക്കാനുള്ള ആസൂത്രിത പദ്ധതി: ഡോ കെ എൻ. അജോയ്കുമാർ

03 Nov 2025 18:57 IST

ENLIGHT MEDIA PERAMBRA

Share News :

കോഴിക്കോട്.: വിദ്യാഭ്യാസത്തിൻ്റെ കോർപറേറ്റ് വൽകരണവും വർഗീയവൽകരണവും നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് കേരളത്തിലും പി.എം ശ്രീ പദ്ധതിയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. വിദ്വാഭ്യാസ രംഗത്ത് നിന്ന് സാധാരണക്കാരെ പുറ ത്താക്കുന്ന എക്സിറ്റ് - എൻട്രി പരിപാടികളിലൂടെയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. പ്രാഥമിക വിഭ്യാഭ്യാസം മുതൽ ഗവേഷണ മേഖല വരെ തുടർച്ചയായി നിലനിൽക്കുന്ന ആസുത്രണമാണ് എൻ.ഇ.പി യിലൂടെ കേന്ദ്ര ഗവർമെണ്ട് തങ്ങളുടെ കാവിവൽക്കരണം ഉൾചേർത്തു കൊണ്ട് നടപ്പിലാക്കുന്നത്. ദരിദ്രരെ വിദ്യാഭ്യാസ മേഖലയിൽ നിന്ന് പുറത്താക്കുന്നതിന് വിദ്യാഭ്യാസ പദ്ധതിയിൽ തന്നെ സിദ്ധാന്തം ചമക്കുന്ന കോർപ്പറേറ്റ് ആസൂത്രണമാണിത് എന്ന് ഡോ. കെ.എൻ. അജോയ് കുമാർ പറഞ്ഞു.


ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ ഉടനീളം നടപ്പിലാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന കാവിവൽക്കരണവും, വാണിജ്യവൽക്കരണവും ലക്ഷ്യം വെക്കുന്ന പി എം ശ്രീ ധാരണാപത്രം ജനാധിപത്യ വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പ് വെച്ചതില്‍ പ്രതിഷേധിച്ച് ക്വിറ്റ് പി എം ശ്രീ ക്യാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട്എസ്.കെ. പ്രതിമക്ക് സമീപം നടന്നപ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നുഡോ. കെ എൻ. അജോയ് കുമാർ.പി.കെ. പ്രിയേഷ്കുമാർഅധ്യക്ഷത വഹിച്ചു.സേവ് എഡുക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എം. ജ്യോതി രാജ്,വിജയരാഘവൻ ചേലിയ,കൾച്ചറൽ ഫോറം ചെയർമാൻ വി.എ. ബാലകൃഷ്ണൻ, പി.ടി.ഹരിദാസ്, രാജശേഖരൻ എന്നിവർ സംസാരിച്ചു.പി.എം. ശ്രീകുമാർ, കെ.പി.ചന്ദ്രൻ, വേണുഗോപാൽ കുനിയിൽ,എം.പ്രേമ, എന്നിവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News