Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫോട്ടോഗ്രഫര്‍ മുഹമ്മദ് റഫീഖ് നിര്യാതനായി

03 Sep 2026 19:40 IST

Regional Correspondent

Share News :

എകരൂല്‍ മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി

പൂനൂര്‍: എകരൂല്‍ ഡീന സ്റ്റുഡിയോ ഉടമ പൊയില്‍ പുറായില്‍ മുഹമ്മദ് റഫീഖ് (53) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് മുന്‍ ജില്ല സെക്രട്ടറി, എകരൂല്‍ യൂനിറ്റ് എക്‌സിക്യൂട്ടീവ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 

നേരത്തെ പൂനൂരില്‍ ദീര്‍ഘകാലം ഷാലിമാര്‍ സ്റ്റുഡിയോ നടത്തിയിരുന്ന ഇദ്ദേഹം ന്യൂസ് ഫോട്ടോഗ്രഫിയില്‍ വിദഗ്ധനായിരുന്നു. ഇദ്ദേഹത്തിന്റെ ഫോട്ടോകള്‍ വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡാര്‍ക് റൂമില്‍ വെച്ച് കഴുകിയെടുക്കുന്ന പഴയ ഫിലിം ഫോട്ടോഗ്രഫിയുടെ കാലത്ത് സ്റ്റുഡിയോ ആരംഭിച്ച ഇദ്ദേഹം, പുതിയ സാങ്കേതിക വിദ്യകള്‍ പഠിച്ചെടുത്ത് ഡിജിറ്റല്‍ കാലത്തും ഫോട്ടോഗ്രഫിയില്‍ മികവു തെളിയിച്ച ഫോട്ടോഗ്രഫറാണ്.

ശാരീകാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം.

പിതാവ്: പരേതനായ കെ.വി സെയ്ദ്. മതാവ്: ഫാത്തിമ. മകന്‍: മുഹമ്മദ് മിനാഹ്. സഹോദരന്‍: നവാസ്. എകരൂല്‍ മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Follow us on :

More in Related News