Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാന്ഡ ക്ലോസും ക്രിസ്മസ് ട്രീയുമായി എബിലിറ്റി സോൺ പ്രെജക്റ്റ് ലെ ഭിന്നശേഷിക്കാർ

22 Dec 2024 17:13 IST

Nissar

Share News :





കൊച്ചി: ഞങ്ങൾ വ്യത്യസ്ഥ കഴിവുള്ളവർ എന്ന് ഉറപ്പിച്ചാണ് പെരുമ്പാവൂർ "സെൻ്റർ ഫോർ ഏർലി ഇൻ്റർവെൻഷൻ റിഹാബിലിട്ടേഷൻ ആൻഡ് റിസർച്ച് " - കെയർ ഇൻസ്റ്റിട്യൂട്ടിലെ "എബിലിറ്റി സോൺ" പ്രോജക്ടിലെ ഭിന്നശേഷികാർ ക്രിസ്മസ് പുതുവത്സര കച്ചവടത്തിന് മറ്റു വമ്പൻമാരോട് മത്സരിക്കുന്നത്. നൂതനവും വ്യത്യസ്ഥമായ

ക്രിസ്മസിന് അനുബന്ധം ആയിട്ടുള്ള മെഴുകു തിരികൾ; ക്രിസ്മസ് ട്രീ, സാൻന്ത ക്ലോസ്, റെയിൻ ഡിയർ, ക്രിസ്മസ് പൂവായ പൊയിൻസെറ്റ, മാലാഖമാർ, പച്ചയും ചുവപ്പും നിറത്തിലുള്ള പിരിയൻ തിരികൾ എന്നിവ വലിയ തോതിൽ ഉണ്ടാക്കിയാണ് ക്രിസ്മസ് കച്ചവടത്തിന് ഒരുങ്ങിയത്.എറണാകുത്തു " ഗ്രാൻ്റ് ഹയാത്തിൽ നടത്തിയ കച്ചവടത്തിൽ നിന്ന് മാത്രം നാല്പത്തി ഏഴായിരം ' രൂപയോളം വരുമാനമുണ്ടാക്കിയതായി പ്രാജക്റ്റ് ഡയറക്റ്റർ ഡോ പി എ മേരി അനിത. പ്രൊജക്ട് ൻ്റ ഭാഗമായി റിച്ച് പ്ലം കേക്കും കുക്കുസ് ബിസ്കറ്റുകളും ഭിന്നശേഷിക്കാർ തയ്യാറാക്കുന്നുണ്ട്. മികവു പുലർത്തുന്നവരെ അവിടെ തന്നെ ജോലിക്കാരായി എടുത്ത് സ്റ്റൈപെൻ്റോടു കൂടിയാണ് പഠനം തുടരുന്നത്. നൈപുണ്യ വികസനത്തിനും തൊഴിലും വരുമാനവും ഉണ്ടാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി രൂപകൽപ ചെയ്തിരിക്കുന്നതെന്ന് ജോബ് ട്രെയിനിംഗ് പരിശീലകൻ ആഷിക് ഷിബിൻ. സ്പെഷൽ എഡ്യൂക്കേറ്റർമാരായ റിസ്വാന, അശ്വതി, ഫാത്തിമ മിലി എന്നിവരും കുട്ടികളുടെ ക്രിസ്മസ് കച്ചവടത്തിന് സഹായിക്കുന്നുണ്ട് . ഇതോടൊപ്പം തന്നെ ഭാഷാ പ്രാവീണ്യം, കണക്ക്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ പരിശീലനം എന്നിവയും ചേർന്നുള്ള പാഠ്യ പദ്ധതി ആയതിനാൽ മറ്റു തൊഴിൽ മേഖലയിലേക്ക് മാറുന്നതിനും ഈ കുട്ടികൾക്ക് പറ്റും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. പതിനേഴ് കുട്ടികളാണ് ഈ പദ്ധതിയുടെ കീഴിൽ പരിശീലനം നേടുത്തത്. ഇതിൽ അഞ്ജു പേർ ജോലിക്കാരായിട്ടാണ് പദ്ധതിയിൽ പഠനം തുടരുന്നത്. കൂടുൽ വിവരങ്ങൾക്ക് ph: 9446444222 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Follow us on :

More in Related News