Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കപ്പ കൃഷിയുടെ മറവില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ സ്ഥലം ഉടമ അറസ്റ്റില്‍

08 Dec 2024 20:11 IST

ജേർണലിസ്റ്റ്

Share News :



ഇടുക്കി: കപ്പ കൃഷിയുടെ മറവില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ സ്ഥലമുടമ അറസ്റ്റില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉടുമ്പന്‍ചോല എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ റ്റി.രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ബെഡ്മേട്ട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 211 സെന്റിമീറ്റര്‍ വലിപ്പമുള്ള ഒരു കഞ്ചാവ് ചെടി കൃഷി സ്ഥലത്ത് നട്ടുവളര്‍ത്തി പരിപാലിച്ചതിന് കല്‍കൂന്തല്‍ വില്ലേജില്‍ ബെഡ്മേട്ട് പുളിക്കകുന്നേല്‍ ജോര്‍ജ്.പി (63) 

പിടിയിലായത്. കൃഷിസ്ഥലത്ത് കപ്പ കൃഷിയുടെ ഇടക്ക് കഞ്ചാവ് ചെടി വളര്‍ത്തി പരിപാലിച്ചു വരികയായിരുന്നു. സ്വന്തമായി കഞ്ചാവ് വളര്‍ത്തി ഉണക്കി ഉപയോഗിക്കാന്‍ വേണ്ടിയാണ് നാട്ടുവളര്‍ത്തിയതെന്ന് പ്രതി മൊഴി നല്‍കി. പരിശോധനയില്‍ വനിതാ സി.ഇ.ഒ അശ്വതി.വി, സി.ഇ.ഒമാരായ സോണി തോമസ്, സന്തോഷ് തോമസ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഷനേജ്.കെ, എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ലീജോ ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.


Follow us on :

More in Related News