Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2025 14:41 IST
Share News :
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്കായി നടപ്പക്കുന്ന അലങ്കാരമത്സ്യകൃഷിയുടെ ഉദ്ഘാടനം രാപ്പാളില്‍ നടന്നു. പദ്ധതിയുടെ ഗുണഭോക്താവായ നല്ലനാട്ട് അമ്പിളിആനന്ദിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഈക്കെ അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിങ്കമ്മിറ്റിചെയര്‍മാന്‍ കേസി പ്രദീപ് അധ്യക്ഷക്ഷത വഹിച്ചു. പഞ്ചായത്തംഗം കേവി സുഭാഷ്, പഞ്ചായത്ത് സെക്രട്ടറി ജി സബിത, അക്വാകള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എംഎം ജിബിന, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ അജിതസുരേഷ് എന്നിവര്‍ സംസാരിച്ചു. പദ്ധതി പ്രകാരം അലങ്കാരമല്‍സ്യകൃഷി നടത്തുന്ന ഓരോ യൂണിറ്റിനും 20,000 രൂപവീതമാണ് പഞ്ചായത്ത് ധനസഹായം നല്‍കുന്നത്.
Follow us on :
Tags:
More in Related News
Please select your location.