Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെരുവ് നായ ശല്യത്തിനെതിരെ പ്രതിഷേധമിരമ്പി ; റെസിഡന്റ്‌സ് അപ്പെക്സ് കൗൺസിൽ കലക്ടറേറ്റിനു മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി

16 Sep 2025 15:55 IST

NewsDelivery

Share News :

കോഴിക്കോട് : രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ഓഫ് കോഴിക്കോടിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി.

വാർത്തകൾ അറിയാൻ

കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി സി അജിത്‌ കുമാർ ഉത്ഘാടനം ചെയ്തു. അക്രമകാരികളായ തെരുവ് നായകളെ ദയാവധം ചെയ്യാൻ നിയമ നിർമ്മാണം നടത്തണമെന്നും, തെരുവിൽ അലഞ്ഞു നടക്കുന്ന നായകളെ ജനവാസമില്ലാത്ത മേഖലയിൽ ഷെൽട്ടർ ഏർപ്പെടുത്തി മാറ്റിപ്പാർപ്പിക്കണമെന്നും, പൊതു സ്ഥലങ്ങളിൽ തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃഗ സ്നേഹത്തിന്റെ മറവിൽ വൻകിട വാക്‌സിൻ ലോബിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ബാധ്യത നിറവേറ്റാൻ ഭരണാധികാരികളും നീതി ന്യായ കോടതി കളും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് വേണ്ടി രാഷ്ട്രീയ ബഹുജന സംഘടനകളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

വാർത്തകൾ അറിയാൻ

കോൺഫെഡറേഷൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ജില്ലാ പ്രസിഡണ്ടുമായ എം കെ ബീരാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി രാധാകൃഷ്ണൻ, സംസ്ഥാന വർക്കിംഗ്‌ പ്രസിഡണ്ട് ആർ അനിൽ കുമാർ, വനിതാ കമ്മിറ്റി സംസ്ഥാന പ്രസിഡണ്ട് കെ സതീദേവി, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി ജനാർദ്ദനൻ, വനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് എൻ കെ ലീല, എൻ ഭാഗ്യനാഥൻ, കെ സി രവീന്ദ്രനാഥ്‌, എം പി രാമകൃഷ്ണൻ, പി രാധാകൃഷ്ണൻ, കെ വി ഷാബു, സക്കീർ പാറക്കാട്, ടി എം ബാലകൃഷ്ണൻ, വി സത്യനാഥൻ, കെ പ്രേമദാസൻ മാസ്റ്റർ, കെ സി അബ്ദുൽ റസാക്ക്, എം സുലേഖ, ശറഫുദ്ദീൻ കടലുണ്ടി, ഹുസൈൻ താമരശ്ശേരി, രാജീവ് പയ്യോളി, റഫീഖ് മുള്ളത്തു് തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ: തെരുവ് നായ ശല്യത്തിനെതിരെ റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ഓഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ശ്രദ്ധ ക്ഷണിക്കൽ സമരം കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി സി അജിത്‌ കുമാർ ഉത്ഘാടനം ചെയ്യുന്നു

Follow us on :