Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം സിഡിഎസിന്റെയും,കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു

03 Sep 2025 21:14 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം സിഡിഎസിന്റെയും,കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് പരിസരത്ത് ഓണച്ചന്ത സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ അയൽക്കൂട്ട സംരംഭകരുടെ കറി പൗഡറുകൾ,ഇൻസ്റ്റൻറ് ധാന്യപൊടികൾ,വിവിധ തരം അച്ചാറുകൾ,കേക്കുകൾ,പായസം,ലൈവ് കുക്കിംഗ് എന്നിവയാണ് ഓണച്ചന്തയുടെ ആകർഷണം.50 ലധികം കുടുംബശ്രീ സംരംഭങ്ങൾ ഉത്പാദിപ്പിക്കുന്ന 100 ലധികം ഉൽപ്പന്നങ്ങൾ വിപണ മേളയിൽ ലഭ്യമാക്കി.കടപ്പുറം കാർഷിക വകുപ്പിന്റെ കർഷകചന്തയും അതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.കുടുംബശ്രീ സംരംഭകർക്ക് വിപണി ഉറപ്പാക്കുന്നതോടൊപ്പം ഉപഭോക്താക്കൾക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഏറ്റവും മികച്ച ഉല്പന്നങ്ങൾ ലഭ്യമാക്കുക എന്നതായിരുന്നു മേളയുടെ ലക്ഷ്യം.സിഡിഎസ് ചെയർപേഴ്സൺ ഫൗസിയ ഉമ്മർ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷർ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,മെമ്പർ സെക്രട്ടറി ശ്രീകുമാർ,സിഡിഎസ് മെമ്പർമാർ,സംരംഭകർ,നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.


Follow us on :

More in Related News