Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരുമ '83 പാതയോര ഇരിപ്പിടം സമ്മാനിച്ചു

11 Feb 2025 11:35 IST

Saifuddin Rocky

Share News :

വാഴക്കാട് : വാഴക്കാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ 1983 ബാച്ച് പൂർവ വിദ്യാർത്ഥി സംഘടനയായ ഒരുമ '83 സ്കൂളിൽ പ്രധാന പ്രവേശന പാതക്കിരു ഭാഗങ്ങളിലുമായി വിശാലമായ ഇരിപ്പിടം തയ്യാറാക്കി പാതക്കിരു വശവുമുള്ള അരക്കെട്ടുകളിൽ മാർബിൾ പതിച്ച് വിദ്യാർത്ഥികൾക്ക് ഇരുന്നുല്ലസിക്കാനും വായിക്കാനും വിശ്രമിക്കാനുമൊക്കെ പാകത്തിൽ സൗകര്യപ്പെടുത്തി സ്കൂളിന് സമർപ്പിച്ചു.


വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.കെ. സി നൗഷാദ് സമർപ്പണം ഉദ്ഘാടനം ചെയ്തു. ഒരുമ 83 പ്രസിഡൻ്റ് കെ. അബ്ദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ചു. പ്രൻസിപ്പാൾ അബ്ദുൽ നാസർ മാസ്റ്റർ, പ്രധാനാധ്യാപിക ഷീബ ടീച്ചർ,പി.ടി.എ പ്രസിഡൻ്റ് ടി.പി. അശ്റഫ്, ഡോ. എ.കെ അബ്ദുൽ ഗഫൂർ,ജൈസൽ എളമരം, വിജയൻ മാസ്റ്റർ, ബി.പി.എ ഗഫൂർ, കെ. സ്വലാഹുദ്ദീൻ, എം.രാമചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.


എഞ്ചിനിയർ അശ്റഫ്, ടി.ഹമീദ്, റസാഖ് വാലില്ലാപുഴ,സത്താർ, സുഹറ കുറുപ്പത്ത്, ഖദീജ ചേന്ദമംഗല്ലൂർ, ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നല്കി.


തുടർന്ന് ദേശീയ ഫുട്ബാൾ ചാമ്പ്യൻമാരായ കേരള ടീം അംഗം സന്ദീപിനെ ആദരിച്ചു. സലീം മാവൂർ, റസാഖ് പാലപ്പെട്ടി,മുഹമ്മദ് തിരുവാലൂർ, കെ.എം ഖാദർ ,രാമൻ ചെറുവായൂർ,അശ്റഫ് ബാബു, സി.കെ അലി, ടി.കെ സലാം,കാർത്തിക, പി.വി അഹമ്മദ് കുട്ടി, കമലാക്ഷി, ഹേമലത, സുലോചന ചന്ദ്രൻ ചെറുവട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News