Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 16:23 IST
Share News :
നിലമ്പൂർ : ജനകീയ പങ്കാളിത്തത്തോടെ ടൂറിസം മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നിലമ്പൂർ ടൂറിസം ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ടൂറിസം കോൺക്ലേവ് മെയ് 5, 6 തിയ്യതികളിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം യോഗം നടന്നു. പി.വി അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ടൂറിസം രംഗത്ത് നിലമ്പൂരിനെ ആഗോള ബ്രാന്റാക്കുകയാണ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ വിവിധ ടൂറിസം പദ്ധതികൾ ആവിഷ്ക്കരിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികളിൽ നിലമ്പൂർ ടൂറിസത്തിന് ഇടം നൽകുക വഴി പ്രാദേശിക ടൂറിസം സ്ഥലങ്ങളുടെ വികസനവും ലക്ഷ്യമിടുന്നു.
രണ്ട് ദിവസത്തെ ടൂറിസം കോൺക്ലേവിൽ വിശദമായ ചർച്ചകളും പദ്ധതി അവതരണവും നടക്കും. കേന്ദ്ര സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ആഗോള തലത്തിൽ ശ്രദ്ധേയരായ ടൂറിസം രംഗത്തെ പ്രമുഖരും കോൺക്ലേവിന്റെ ഭാഗമാകും.
കയാക്കിങ്ങ് ഫെസ്റ്റ്, നിലമ്പൂർ മാരത്തോൺ, മിനി ബോട്ട് റേസ്, വിൻഡേജ് ബൈക്ക് റാലി, മഡ് ഫുട്ബോൾ, കാളപൂട്ട് മത്സരം, ട്രെക്കിങ്ങ്, സൈക്കിൾ റാലി, പട്ടം പറത്തൽ, കുതിരയോട്ടം, മെഹന്തി ഫെസ്റ്റ് എന്നിവ കോൺക്ലേവിന്റെ പ്രചാരണാർത്ഥം നടക്കും. വിവിധ സംസ്ഥാനങ്ങളിലെ ടൂർ ഓപ്പറേറ്റർമാരെ പങ്കെടുപ്പിച്ച് ബി ടു ബി ട്രാവൽ മീറ്റും മുൻനിര കമ്പനികൾ ഉൾകൊള്ളുന്ന ടൂറിസം എക്സ്പോയും കോൺക്ലേവിന്റെ ആഘർഷണങ്ങളാണ്.
പി.വി അബ്ദുൽ വഹാബ് എം.പി ചെയർമാനായി വിവിധ സബ്കമ്മറ്റികൾക്ക് യോഗം രൂപം നൽകി. നിലമ്പൂർ ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് ജോയ് മാരാട്ടുകുളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. ഉമ്മർക്കോയ പദ്ധതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്ക്കർ ആമയൂർ, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമ്മു, ചാലിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോഹരൻ പി, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജെയിംസ്, നിലമ്പൂർ നഗരസഭ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സ്കറിയ കിനാംതോപ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സഹിൽ അകമ്പാടം, ആര്യാടൻ ഷൗക്കത്ത്, സി.എച്ച് ഇഖ്ബാൽ, ടി.കെ അശോക് കുമാർ, എരഞ്ഞിക്കൽ ഇസ്മായിൽ, നോർത്ത്, സൗത്ത് ഡി.എഫ്.ഒമാരായ കാർത്തിക്ക്, ധനിക്ക്ലാൽ, ആർ.കെ മലയത്ത്, വിനോദ് പി മേനോൻ, കെ.പി ഹുസൈൻ, പി. ഖാലിദ്, നാലകത്ത് ബീരാൻകുട്ടി, കെ.പി ജനീഷ് ബാബു, ആഷിക്ക് റഹ്മാൻ, എം.കെ കടവത്ത്, സാക്കിർ സാക്കി, ഷാജി കല്ലായി, ജാഫർ പുലിയോടൻ, അർജുൻ പി പ്രസന്നൻ, അബ്ദുസമദ് ടിസി..ഷാനവാസ്. T എന്നിവർ പ്രസംഗിച്ചു. നിലമ്പൂർ ടൂറിസം ഓർഗനൈസേഷൻ വർക്കിങ്ങ് പ്രസിഡന്റ് മുജീബ് ദേവശ്ശേരി സ്വാഗതവും ടി.പി ഷഫീക്ക് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.