Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 10:48 IST
Share News :
ചാത്തന്നൂർ: കൊല്ലത്ത് ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ ഇ.എസ്. ഐ മെഡിക്കൽ കോളേജ് നിർമ്മിക്കുവാൻ സാധ്യത.
നിലവിൽ ആശ്രാമത്ത് പ്രവർത്തിക്കുന്ന ഇ എസ് ഐ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ലഭ്യമായ സ്ഥലത്ത് കൂടുതൽ വികസന പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ട്. അതോടൊപ്പം തന്നെ നഗര ഹൃദയത്തിലെ പാർവതിമിൽ ഭൂമി പുതിയ ഇ എസ് ഐ മെഡിക്കൽ കോളേജിന് വേണ്ടി വിനിയോഗിച്ചാൽ കൊല്ലം ജില്ലയുടെ വിവിധ ഭാഗത്തുനിന്നും വരുന്നവർക്കും സമീപ ജില്ലകളിൽ നിന്നുള്ളവർക്കും വളരെ പെട്ടെന്ന് തന്നെ മെഡിക്കൽ കോളേജിനെ ആശ്രയിക്കാൻ സാധിക്കും.
കൊല്ലം നഗര ഹൃദയത്തിൽ പാർവതി മില്ല് സ്ഥിതി ചെയ്യുന്ന 16.40 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തുകൊണ്ട് പുതിയ ഇഎസ്ഐ മെഡിക്കൽ കോളേജ് നിർമ്മിക്കുവാനുള്ള സൗകര്യങ്ങൾ ഒരു ക്കണം. പാർവതി മില്ലിന്റെ പേരിൽ ഉണ്ടായിരുന്ന കേസുകൾ ഒത്തുതീർപ്പായതിനാൽ നിലവിൽ ഇവിടെ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് തടസ്സങ്ങൾ ഒന്നുംതന്നെയില്ല.
സമീപ ജില്ലകളായ ആലപ്പുഴ പത്തനംതിട്ട തിരുവനന്തപുരം തമിഴ്നാട്ടിലെ തെങ്കാശി തുടങ്ങിയ ഭാഗത്ത് നിന്നൊക്കെ കൊല്ലം നഗരത്തിലേക്ക് ESI മെഡിക്കൽ കോളേജിലേക്ക് ധാരാളമാളുകൾക്ക് എത്താൻ സാധിക്കും. നഗര ഹൃദയമായതിനാൽ തന്നെ ട്രെയിൻ മാർഗവും റോഡ് മാർഗവും ആളുകൾക്ക് വളരെ വേഗത്തിൽ മെഡിക്കൽ കോളജിൽ എത്താം. കൂടാതെ അന്താരാഷ്ട്ര നിലവാരത്തിൽ എയർപോർട്ട് മാതൃകയിൽ ഉയരുന്ന കൊല്ലം റെയിൽവേ സ്റ്റേഷനും അധികം താമസിയാതെ ആരംഭിക്കുന്ന വന്ദേ മെട്രോ ട്രെയിനുകളും മെമു ട്രെയിനുകളും ചിത്സക്ക് എത്തുന്നവരുടെ യാത്ര സൗകര്യം വർദ്ധിപ്പികുയും എളുപ്പമുള്ളതാക്കുകയും ചെയ്യും.
ആശ്രാമത്തെയും നിലവിലെ ആശുപത്രിയും പാർവതി മിൽ ഭൂമിയിൽ സ്ഥാപിക്കുന്ന ഇഎസ്ഐ മെഡിക്കൽ കോളേജും അഷ്ടമുടി കായലിന്റെ ഓരത്തായതിനാൽ ബോട്ട് മാർഗവും (കൊല്ലം വാട്ടർ മെട്രോ അത്യാവശ്യം) പല സ്ഥലങ്ങളിൽ നിന്നും ആളുകൾക്ക് മെഡിക്കൽ കോളേജിനെ എത്താൻ സാധിക്കും.
സംസ്ഥാന സർക്കാർ പദ്ധതിയുമായി സഹകരിക്കുന്നത് കൊണ്ടുതന്നെ തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയേ കൂടി ഇഎസ്ഐ മെഡിക്കൽ കോളേജുമായി ബന്ധപ്പെടുത്താൻ സാധിക്കും ഇത് വലിയ വികസന സാധ്യത ആണ് തുറന്നിടുന്നത്.
Follow us on :
More in Related News
Please select your location.