Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധികൃതരുടെ അനാസ്ഥ:ദേശീയപാത സർവീസ് റോഡിൽ ഇഷ്ടിക വിരിക്കുന്ന പണി നിശ്ചലമായി

23 Oct 2025 21:08 IST

MUKUNDAN

Share News :

ചാവക്കാട്:അധികൃതരുടെ അനാസ്ഥ കാരണം ദേശീയപാത സർവീസ് റോഡിൽ ഇഷ്ടിക വിരിക്കുന്ന പണി നിശ്ചലമായി.മാസങ്ങൾക്ക് മുമ്പ് ചാവക്കാട് മണത്തല സർവീസ് റോഡിലാണ് റോഡ് പണിക്കായി ഇഷ്ടികകള്‍ ഇറക്കിയത്.ഓരോ വീടിന്റെ മുൻവശത്താണ് ഇഷ്ടികകള്‍ കുന്നുകൂടി ഇട്ടിട്ടുള്ളത്.റോഡ് സൈഡിൽ താമസിക്കുന്നവരുടെ വീട്ടിലുള്ള നാലുചക്ര വാഹനമോ,ഇരുചക്ര വാഹനമോ പുറത്തിറക്കാൻ പറ്റാത്ത അവസ്ഥയാണ്.സർവീസ് റോഡിൽ ഒരു വണ്ടിക്ക് മാത്രം കടന്നുപോകാവുന്ന ഒഴിവ് ബാക്കിവെച്ചാണ് ഇഷ്ടികകൾ ഇറക്കി തടസ്സം സൃഷ്ടിച്ചിട്ടുള്ളത്.ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയുടെ സർവീസ് റോഡാണ് ഈ റോഡ്.ഇവിടെയാണ് പ്രസിദ്ധമായ ശ്രീവിശ്വനാഥ ക്ഷേത്രവും,മണത്തല ജുമാഅത്ത് പള്ളിയും,മണത്തല ഗവ.ഹയർസെക്കൻഡറി സ്‌കൂളും സ്ഥിതി ചെയ്യുന്നത്.വിദ്യാർത്ഥികൾ,പ്രായമായവര്‍ തുടങ്ങി കാല്‍നട യാത്രക്കാരെയും ഭയപ്പെടുത്തുന്ന രീതിയിലാണ് ഇഷ്ടികകൾ ഇറക്കയിട്ടുള്ളത്.ഇതുവഴി സ്കൂളിലേക്ക് നടന്നുപോകുന്ന വിദ്യാർത്ഥികൾ ഇഷ്ടികൾ കുന്നുകൂടി കിടക്കുന്നത് കാരണം വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പേടിച്ച് അടുത്തുള്ള വീടുകളിലേക്ക് ഓടി കയറി രക്ഷപ്പെടുന്ന അവസ്ഥയാണ്.വാഹനാപകടങ്ങളും നിത്യകാഴ്ച്ചയാണ് ഇവിടെ.നിരവധി തവണ ദേശീയപാത അധികൃതരെ അറിയിച്ചിട്ടും ഒരു അനക്കവും ഇല്ല എന്നാണ് നാട്ടുകാർ പറയുന്നത്.ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ഈ അവസ്ഥ എന്ന് മാറും എന്ന ആശങ്കയും പ്രദേശവാസികളിൽ നിലനില്‍ക്കുന്നുണ്ടു.ബന്ധപ്പെട്ട അധികാരികളുടെ കണ്ണ് എപ്പോൾ തുറക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം?

------------------------------------

കളത്തിൽ സഹദേവൻ:ബന്ധപ്പെട്ട ദേശീയപാത അധികാരികൾ അടിയന്തിരമായി ഈ കൂട്ടിയിട്ട ഇഷ്ടികൾ മാറ്റി ഗതാഗതത്തിനുള്ള വഴിയൊരുക്കി തരണം

Follow us on :

More in Related News