Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2024 17:46 IST
Share News :
മുക്കം: പാലക്കാട് സി.പി.എം നടത്തുന്ന നാടകങ്ങൾ ബി.ജെ.പിയെ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു.മുക്കത്ത് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം ആരോപിച്ചത്. ഇത്തരം രാഷ്ട്രീയ നാടകങ്ങൾ കളിച്ച് ഭരണവിരുദ്ധ വികാരം ചർച്ച ചെയ്യാതിരിക്കാനുള്ള ബോധപൂർവമായ നീക്കണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട്ടെ നാടകം പൊളിഞ്ഞു പോയതിൻ്റെ ദുഃഖത്തിലാണ് സി.പി.എം ഇപ്പോൾ. എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരം നാടകങ്ങൾ ഇവർ കാണിക്കാറുണ്ട്. ഉമ തോമസ് മത്സരിച്ച തൃക്കാക്കരയിൽ എതിർ സ്ഥാനാർഥിക്കെതിരെ തെറ്റായ വീഡിയോ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് കൃത്യമായ ചികിത്സ നൽകിയില്ല എന്ന പ്രചരണമായിരുന്നു. ഇപ്പോൾ പാലക്കാട് പരാജയം ഉറപ്പായതോട് കൂടി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നുള്ള വെപ്രാളത്തിലാണ് ബാഗ് വിവാദവും രാത്രിയിലെ റെയ്ഡ് ഉൾപ്പെടെയുള്ള നാടകം നടത്താൻ സി.പി.എം തയാറായത്. ഇത് സി.പി.എം എല്ലാ തിരഞ്ഞെടുപ്പിലും സ്വീകരിക്കുന്ന നടപടികളാണ്. കഴിഞ്ഞ കുറെ കാലമായി ബി.ജെ.പിയും സി.പി.എം തമ്മിലുള്ള അന്തർധാര കേരളത്തിൽ നിലനിൽക്കുകയാണ്. തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് അതിൻ്റെ ഭാഗമാണ്. തൃശ്ശൂർ പൂരം കലക്കിക്കൊണ്ട് സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തവർ തന്നെയാണ് പാലക്കാട് സി.പി.എമ്മിന്റെ വോട്ട് മറിച്ച് നൽകി ബി.ജെ.പിയെ വിജയിപ്പിക്കാൻ ശ്രമിക്കുന്നത്. ചേലക്കരയിൽ തിരിച്ചു ബി.ജെ.പിയുടെ വോട്ടുകൾ സി.പി.എമ്മിന് നൽകും. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവർ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതിന് സഹായകരമാകുന്ന രീതിയിലാണ് രാത്രി റെയ്ഡ് ഉൾപ്പെടെയുള്ള നാടകങ്ങൾ നടത്തിയത്. കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട സർക്കാരാണ് പിണറായി വിജയൻ്റേത്. സർക്കാരിൻ്റെ ജനവിരുദ്ധമായ നയങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഇത്തരം നാടകങ്ങൾ സി.പി.എം നടത്തുന്നത്. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തരായി ഈ തെരഞ്ഞെടുപ്പിനെ കാണാൻ തയാറുണ്ടോയെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ അതേ രാഷ്ട്രീയ സാഹചര്യം കേരളത്തിൽ നിലനിൽക്കുകയാണ്. പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം തെറ്റുകൾ തിരുത്തുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ തെറ്റുകൾ തിരുത്തിയിട്ടില്ല. ജനങ്ങൾ എതിരായി വോട്ട് ചെയ്യുമെന്നുള്ളത് കൊണ്ടാണ് സി.പി.എം രാഷ്ട്രീയം ചർച്ച ചെയ്യാത്തത്. നരേന്ദ്ര മോദിക്കെതിരെയോ അമിത് ഷാക്കെതിരെയോ എന്തുകൊണ്ട് പിണറായി വിജയൻ വിമർശനം നടത്തുന്നില്ല. തനിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പിണറായി വിജയൻ ബി.ജെ.പിയുമായി ധാരണയിലെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് പാലക്കാട് ബി.ജെ.പിയെ വിജയിപ്പിക്കാനുള്ള നീക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.