Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2025 10:43 IST
Share News :
.
മുക്കം: കേരള എഡുക്കേഷൻ ബോർഡിൻ്റെ കിഴിയിലുള്ള മദ്രസ്സകളിൽ നടത്തിയ ഹിക്മ ഇൻ്റർ നാഷണൽ ടാലൻ്റ് സെർച്ച് പരീക്ഷയിൽ ചേന്ദമംഗല്ലൂർ അൽ മദ്രസ്സത്തുൽ ഇസ്ലാമിയയിലെ നാല് വിദ്യാർത്ഥികൾക്ക് ടോപ്പ് സ്കോററായി മദ്രസ്സ ക്ക് അഭിമാന വിജയമായി. ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളായ ടി.കെ. മൻഹാം , അയ്മൻ മൂസ്സ, ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ടി.എൻ ഹുദ,നാലാംക്ലാസ്സ് വിദ്യാർത്ഥിനി മറിയം നഈം എന്നിവരാണ് ഉന്നത വിജയ മേധാവിത്വം നേടി മദ്രസ്സക്കും, നാടിന് അഭിമാന വിജയ തിളക്കമായത്. കലാ, കായിക രംഗത്തും വിദ്യാർത്ഥികൾ ഇതിനകം മികവ് തെ ളിയിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ വിജയത്തിൽ ചേന്ദമംഗല്ലൂർ അൽ മദ്രസത്തുൽ ഇസ്ലാമിയ മാനേജ്മെൻ്റും, സ്റ്റാഫും അഭിനന്ദിച്ചു. കേരളം, ചെന്നെ, ബംഗ്ളൂർ. ജി. സി. സി രാജ്യങ്ങളടക്കമുള്ള കേന്ദ്രങ്ങളിൽ നിന്ന് കാൽ ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് ഇക്കുറിയും പരീക്ഷക്ക് എഴുതിയത്. ചേന്ദമംഗല്ലൂരിലെ എഞ്ചിനിയറായ (അനാർക്ക്) ടി. കെ ലൈസ്, നഫില ദമ്പതികളുടെ മകനാണ് ടി.കെ. മൻഹാം, ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപകനായ ഡോ. അബ്ദുൽ മുനീർ, സോഫിയ ദമ്പതികളുടെ മകനാണ് അയ്മൻ മൂസ്സ, ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ ജീവനക്കാരനായ ടി.എൻ അസീസ്,സബിലദമ്പതികളുടെ മകളാണ് ടി.എൻ ഹുദ.ചേന്ദമംഗല്ലൂരിലെ മാധ്യമം പത്രം എ എഫ് സി ഇ.കെ. ന ഈം, ഫഹ് മി ടീച്ചർ ദമ്പതികളുടെ മകളാണ് മറിയം നഈം. ടോപ്പ് സ്ക്കോററായ വിദ്യാർത്ഥികൾക്കുള്ള 2000 രൂപയുടെ ക്യാഷ് അവാർഡുകളും, മെഡലുകൾ, മെറിറ്റ് സർട്ടിഫിക്കറ്റുകൾ ഫെബ്രുവരി 1 ന് (ശനി) രാവിലെ 10 മണിക്ക് പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഹാളിൽ വെച്ച് വിതരണം ചെയ്യുമെ
ന്ന് അധികൃതർ പറഞ്ഞു.
ചിത്രം: ഹിക്മഇൻ്റർ നാഷണൽ ടാലൻ്റ് സെർച്ച് പരീക്ഷയിൽ ചേന്ദമംഗല്ലൂർ അൽ മദ്രസ്സത്തുൽ ഇസ്ലാമിയയിൽ നിന്ന് ടോപ്പ് സ്കോററായ വിദ്യാർത്ഥികൾ .
'
Follow us on :
Tags:
More in Related News
Please select your location.