Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Mar 2025 11:59 IST
Share News :
മുക്കം ശുചിത്വ - മാലിന്യ സംസ്കരണ മേഖലയിൽ മികച്ച പദ്ധതികൾ നടപ്പിലാക്കി മുക്കം നഗരസഭ സമ്പൂർണ്ണ മാലിന്യമുക്ത - ഹരിത നഗരസഭയാകുന്നു. ബുധൻ പകൽ മൂന്നിന് മുക്കം മിനി പാർക്കിൽ നടക്കുന്ന ചടങ്ങിൽ ലിൻ്റോ ജോ സഫ് എം എൽ എ പ്രഖ്യാപനം നടത്തും. മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ഒട്ടേറെ പദ്ധതികളാണ് നഗരസഭ നടപ്പാക്കിയത്. സർക്കാർ അനു വദിച്ച 3 കോടി 25 ലക്ഷം രൂപ ഉപ യോഗപ്പെടുത്തി മുക്കത്തെ ഹരിത നഗരസഭയായി നിലനിർത്താൻ വിപുലമായ പദ്ധതികളാണ് ആവി ഷ്ക്കരിച്ചതെന്ന് ചെയർമാൻ പി ടി ബാബുവാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നഗര സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി ഡിവൈഡറുകളിൽ പൂ ച്ചെടികൾ വെച്ചുപിടിപ്പിച്ചും കൈവ രികൾ പെയിൻ്റ് അടിച്ചും നഗര ത്തെ ഇതിനകം മോടിപിടിപ്പിച്ചു.
സ്വച്ഛ് സർവ്വേഷൻ പരിശോധന യു മായി ബന്ധപ്പെട്ട് ചിത്രം വരച്ചും ഭിത്തിയിൽ ശുചിത്വസന്ദേശങ്ങൾ എഴുതിയിട്ടുമുണ്ട്. നഗരസഭാ പരിധിയിലെ പ്രധാന സർക്കാർ ഓഫീസുകളായ മിനി സിവിൽ സ്റ്റേ ഷൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങി യവയുടെ മതിലുകളിൽ ശുചിത്വ ചിത്രങ്ങളും സന്ദേശങ്ങളും ആലേ ഖനം ചെയ്തിട്ടുണ്ട്. എസ് കെ പാർ ക്കിലും മിനി പാർക്കിലും സൗന്ദ ര്യവൽക്കരണ പ്രവർത്തന ങ്ങൾ നടത്തി.
നഗരത്തിലെത്തുന്നവർക്ക് ബസ് ടിക്കറ്റ്, പേപ്പർ കഷ്ണങ്ങൾ, പ്ലാ സ്റ്റിക് കവറുകൾ മിഠായിക്കവറു കൾ തുടങ്ങിയവ നിക്ഷേപിക്കു ന്ന തിനും യാത്രാ വേളകളിൽ കഴിച്ചതി നു ശേഷമുള്ള ലഘുഭക്ഷണാ വശി ഷ്ടങ്ങൾ നിക്ഷേപിക്കു ന്നതിനു മായി സ്റ്റീൽ ബിന്നും പ്ലാസ്റ്റിക് ബി ന്നും നഗരസഭയിലുടനീളം സ്ഥാപി ച്ചിട്ടുണ്ട്. പൊതു കിണറുകളുടെ പരിസരവും വൃത്തിയാക്കി പെയി ൻ്റ് അടിച്ച് ആകർഷണീയത വരു ത്തിയിട്ടുണ്ട്. മാലിന്യങ്ങൾ വലി ച്ചെറിഞ്ഞാലും കത്തിച്ചാലുമുള്ള പിഴയും ശിക്ഷയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും വിശദീകരിച്ച് ബോർഡുകളും സ്ഥാ പിച്ചിട്ടുണ്ട്.
വീടുകളിലെ അജൈവ മാലിന്യ ങ്ങൾ വേർതിരിച്ച് വൃത്തിയായി സൂ ക്ഷിക്കുന്നതിനായി ഒരു ചാക്കും 60 ലിറ്ററിൻ്റെ പ്ലാസ്റ്റിക് ബിന്നും എല്ലാ വീടുകളിലും സൗജന്യമായി വിത രണം ചെയ്യും. നഗരസഭയിലെ ആറ് സ്ഥലങ്ങളിൽ കണ്ടെയ്നർ എം സി എഫ് സ്ഥാപിക്കുന്ന പ്രവൃ ത്തി അവസാന ഘട്ടത്തിലാണ്. എല്ലാ ഡിവിഷനുകളിലും മിനി എം സി എഫുകൾ സ്ഥാപിച്ചു കഴിഞ്ഞു. വിവിധ ഡിവിഷനുകളിലായി 75 ബോട്ടിൽബൂത്തുകൾസ്ഥാപിക്കും.
ജൈവമാലിന്യ സംസ്കരണത്തി നായി റിംഗ് കമ്പോസ്റ്റ്, ബയോഗ്യാ സ് പ്ലാൻറ്, ജി ബിൻ, കിച്ചൺ ബിൻ എന്നിവ വിതരണം ചെയ്തിട്ടുണ്ട്.
നഗരസഭയിലെ മുഴുവൻ വീടു കളിലും ഏതെങ്കിലും ഒരു മാലിന്യ സംസ്കരണ ഉപാധിയെങ്കിലും ഉണ്ടാകു മെന്ന് ഉറപ്പുവരുത്താ നാണ് നഗരസഭ ഉദ്ദേശിക്കുന്നത്.
മാലിന്യം വലിച്ചെറിയുന്നതും കത്തി ക്കുന്നതും ഒഴുക്കുന്നതും കണ്ടു പിടിക്കാൻ 60 ലക്ഷം രൂപ ചെലവി ൽ 42 ഇടത്ത് സി സി ടി വി ക്യാമറ കൾ സ്ഥാപിക്കും. ഇത് അടുത്ത മാസത്തിൽ പ്രവർത്തനക്ഷമ മാ കും.
ഓരോ ഡിവിഷനിലും ശുചീകരണ പ്രവൃത്തിയും സൗന്ദര്യവൽക്കരണ പ്രവൃത്തികളും നടത്തി വാർഡുക ളെ മാലിന്യ മുക്തമാകി പ്രഖ്യാ പിക്കുന്ന നടപടികളിലൂടെ യാണ് നഗരസഭ സമ്പൂർണ്ണ മാലിന്യമുക്ത പ്രഖ്യാപനത്തിലേക്ക് എത്തിച്ചേർ ന്നിട്ടുള്ളതെന്നും ചെയർമാൻ പറ ഞ്ഞു. ഡപ്യൂട്ടി ചെയർപേഴ്സൺ കെ പി ചാന്ദ്നി , സ്ഥിരം സമിതി അധ്യക്ഷരായ ഇ സത്യനാരായണ ൻ, പ്രജിത പ്രദീപ് , ക്ലീൻ സിറ്റി മാനേ ജർ സജി മാധവൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടു ത്തു.
Follow us on :
Tags:
More in Related News
Please select your location.