Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കളിക്കുന്നതിനിടയിൽ സ്റ്റീൽ പാത്രം കൂട്ടിയുടെ തലയിൽ കുടുങ്ങി മുക്കം അഗ്നി രക്ഷസേന രക്ഷപ്പെടുത്തി.'

25 Nov 2024 13:23 IST

UNNICHEKKU .M

Share News :


 മുക്കം: അടുക്കളയിൽ കളിക്കുന്നതിനിടയിൽ അബദ്ധവശാൽ സ്റ്റീൽ കലംകുട്ടിയുടെ തലയിൽ കുടുങ്ങി മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം. അടിവാരം സ്വദേശി കൂളമടത്ത് പുളിക്കൽ ജംഷീദിന്റെ മകൾ രണ്ടര വയസ്സുകാരി അസാ സഹറയുടെ തലയിലാണ് സ്റ്റീൽ കലം കുടുങ്ങിയത്. പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ മുക്കം ഫയർഫോഴ്സിന്റെ സഹായം തേടി വീട്ടുകാർ അഗ്നിരക്ഷാ നിലയത്തിലേക്ക് കുഞ്ഞിനെയുമായിഎത്തുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ഷിയേഴ്സ്, കട്ടർ എന്നിവ ഉപയോഗിച്ച് സൂക്ഷ്മമായി കലം മുറിച്ചുമാറ്റി കുട്ടിയുടെ തല പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിന് യാതൊരു പരിക്കുമേൽക്കാതെ രക്ഷപ്പെടുത്താനായത് കുഞ്ഞിനും രക്ഷിതാക്കൾക്കും ആശ്വാസമായി. സീനിയർ ഫയർ ഓഫീസർ എൻ രാജേഷ്, സേനാംഗങ്ങളായ പി ടി ശ്രീജേഷ്, എം സി സജിത്ത് ലാൽ, എ എസ് പ്രദീപ്‌, വി സലീം, പി നിയാസ്, വൈ പി ഷറഫുദ്ധീൻ എന്നിവർ ചേർന്നാണ് കലം മുറിച്ചുമാറ്റി രക്ഷാപ്രവർത്തനം നടത്തിയത്.

Follow us on :

More in Related News