Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2024 22:22 IST
Share News :
മുക്കം: കൊടിയത്തൂർ പി.ടി എം ഹയർ സെക്കണ്ടറി സ്ക്കൂൾ, വാദി റഹ്മ ഇംഗ്ലീഷ് സ്ക്കൂളിൽ നടന്ന് വരുന്ന മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിൽ മൂന്നാം ദിവസം പിന്നിട്ട പേ പാൾ 48 ഇനങ്ങളുടെ മത്സരങ്ങൾ പൂർത്തിയായിരിക്കെ 220 പോയൻ്റുകൾ നേടി നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ മുന്നേറുന്നു. തൊട്ട് പിറകിൽ 218 പോയൻ്റ് നേടിയ ആതിഥേയരായ പി.ടി.എം ഹയർ സെ ക്കണ്ടറിയുമുണ്ട്. മൂന്നാം സ്ഥാനത്ത് 197 പോയൻ്റുമായി ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറിയാണ് . എച്ച് എസ് വിഭാഗത്തിൽ 43 മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 210 പോയൻ്റുമായി പി.ടി.എം ഹയർ സെക്കണ്ടറി സ്ക്കൂൾമുന്നിലുണ്ട്. തൊട്ട് പിറകിൽ 196 പോയൻ്റിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്.എസ് എസ് രണ്ടാം സ്ഥാനത്തും 194 പോയിൻ്റുമായി പുല്ലൂരാ പാറ സെൻ്റ് ജോസഫ് എച്ച് എസ് മൂന്നാം സ്ഥാനത്തുമുണ്ട്. യൂ.പി വിഭാഗത്തിൽ വേനപ്പാറ എൽ എഫ് യൂ.പി എസ് 65 പോയൻ്റിൽ ഒന്നാം സ്ഥാനത്ത് മുന്നേറുന്നു. രണ്ടാം സ്ഥാനം 63 പോയൻ്റ് നേടിയ തിരുവമ്പാടി സേക്രഡ് ഹാർട്ട് യൂ.പി എസാണ് . എൽപി വിഭാഗത്തിൽ 55 പോയൻ്റുകൾ നേടി കൊടിയത്തൂർ ജി യൂപി എസ് മുന്നിലുണ്ട്. തൊട്ടു പിറകിലായി 51 പോയൻ്റുമായി നെല്ലിക്കാപ്പറമ്പ് സി.എച്ച് എ o എഎൽ പി സ്ുമുണ്ട്. അറബിക്ക് സാഹിത്യോത്സവത്തിൽ 80 പോയൻ്റിൽ പി.ടി.എം സ്ക്കൂൾ മുന്നിലാണ്. രണ്ടാം സ്ഥാനത്ത് 74 പോയൻ്റിൽ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറിയുമുണ്ട്. യു.പി വിഭാഗത്തിൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്, , തിരുവമ്പാടി യൂ.പി.എസ്, കൊടിയത്തൂർ ജി യൂ പി എസ് ,പന്നിക്കോട് എ യുപിഎസ് എന്നിവ ർ 55 പോയൻ്റുമായി ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. എൽ.പി വിഭാഗത്തിൽ കഴുത്തുട്ടിപ്പുറായ ജി എൽ പി എസ് 45 പോയൻ്റിൽ മുന്നിലാണ് തൊട്ട് പിറകിൽ 43 പോയൻ്റിൽ ചേന്ദമംഗല്ലൂർ, തോട്ട് മുക്കം, പൂളപ്പൊയിൽ, കുമാരനല്ലൂർ ജി.എൽ പി എസും, എസ് കെ യു പി എസ് കൊടിയത്തൂർ മുന്നിലുണ്ട്. ഹൈസ്ക്കൂൾ വിഭാഗം സംസ്കൃതോ ത്സവത്തിൽ പി.ടി എം സ്ക്കൂൾ 64 പോയൻ്റിൽ മുന്നിലുണ്ട്. 66 പോയൻ്റുമായി മുക്കം എച്ച്എ എസ് രണ്ടാം സ്ഥാനത്തുണ്ട്. യൂ.പി. വിഭാഗത്തിൽ മണാ ശ്ശേരി ജി യൂപി എസും, മുത്താലം വിവേകാനന്ദസ്ക്കൂളും 75 പോയൻ്റുമായി ഒപ്പത്തിനൊപ്പമാണ്.
Follow us on :
Tags:
Please select your location.