Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി നഗരസഭയും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന മുഹബ്ബത്തിന്റെ കലവറ ഫുഡ്‌ ഫെസ്റ്റിന് തുടക്കമായായി

31 Dec 2024 22:01 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന 

മുഹബ്ബത്തിന്റെ കലവറ എന്ന പേരിൽ നടത്തുന്ന ഫുഡ്‌ ഫെസ്റ്റ് ഇന്ന് മുതൽ തുടക്കമായായി. ഔപചാരികമായ ഉദ്ഘാടനം നാളെ വൈകീട്ട് 4 മണിക്ക് മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്  

നിർവഹിക്കും. നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സി ഡി എസ് ചെയർപേഴ്സൻ പി പി സുഹറാബി, ജില്ലാ മിഷൻ കോർഡിനേറ്റർ സുരേഷ് കുമാർ എന്നിവർ പങ്കെടുക്കും. 2024 ഡിസംബർ 31 മുതൽ 2025 ജനുവരി 3 വരെ ടൗൺ സ്കൂൾ പരിസരത്ത് വെച്ചാണ് പരിപാടികൾ നടക്കുന്നത്. നാല് ദിവസവും വത്യസ്ത കലാ പരിപാടികളും ഉണ്ടായിരിക്കും

Follow us on :

More in Related News