Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനുരാഗ ഗാനം പോലെ എം.എസ്. ബാബുരാജ്

22 Nov 2024 12:24 IST

WILSON MECHERY

Share News :

വെള്ളാങ്ങല്ലൂർ:

തനിമ കലാസാഹിത്യവേദി വെള്ളാങ്ങല്ലൂർ ചാപ്റ്റർ സംഘടിപ്പിക്കുന്ന അനുരാഗ ഗാനം പോലെ ബാബുരാജ് പാടുന്നു പ്രോഗ്രാം 2024 നവംബർ 26 ചൊവ്വ വൈകീട്ട് 7 മണിക്ക് കരൂപ്പടന്ന ഗവ. ഹൈസ്കൂളിന് സമീപം ദാറുൽ ഉലൂം മദ്രസ അങ്കണത്തിൽ നടക്കും. പല്ലൊട്ടി 90 കിഡ്സ് സംവിധായകൻ ജിതിൻ രാജ് ഉദ്ഘാടനം നിർവ്വഹിക്കും. മാസ്റ്റർ ഡാവിഞ്ചി, മാസ്റ്റർ നീരജ് കൃഷ്ണ മുഖ്യാതിഥികളായി പങ്കെടുക്കുന്നു. തനിമ കലാസാഹിത്യവേദി ജില്ലാ സെക്രട്ടറി നവാബ് കോവിലകത്ത്, എഴുത്തുകാരായ ഖാദർ പട്ടേപ്പാടം, പി.എം.എ. ഖാദർ, ബി.വോക്കിൽ റാങ്ക് നേടിയ അൽന താജ് പങ്കെടുക്കും. തുടർന്ന് യൂനുസ് ബാവ, നഫ്‌ല സാജിദ്, അഫ്സൽ കെൻസ് അവതരിപ്പിക്കുന്ന ബാബുരാജ് ഗാനങ്ങൾ ഉൾപ്പെടുത്തിയ മെഹ്ഫിൽ ഉണ്ടായിരിക്കും.

Follow us on :

More in Related News