Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി നിര്യാതനായി

14 Nov 2026 01:07 IST

ENLIGHT MEDIA OMAN

Share News :

സലാല: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി കച്ചേരിക്കുന്നത്ത് പക്കാരത്ത് വീട്ടിൽ മുഹമ്മദലി (68) സലാലയിൽ നിര്യാതനായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ കാർഡിയാക് വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ദീർഘകാലമായി സലാലയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ റസിയ ബാനു. മക്കൾ: ഷെറിൻ, ഷബീർ, ഷനൂജ്. മൂന്നുപേരും സലാലയിൽ ജോലി ചെയ്യുകയാണ്.

സലാല സെന്ററിലെ സ്ഥിരസാന്നിധ്യവും വിപുലമായ സൗഹൃദവലയത്തിന് ഉടമയുമായിരുന്ന മുഹമ്മദലിയുടെ വിയോഗം പ്രവാസി സമൂഹത്തിൽ ദുഃഖം പടർത്തി.

ഐ.സി.എഫിന്റെ നേതൃത്വത്തിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിൻ്റെ മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കി സലാലയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News