Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എംഎൽഎയുടെ പരിശ്രമങ്ങൾ ഫലം കണ്ടു; കൊണ്ടോട്ടി ബൈപ്പാസ് റോഡ് ആധുനിക രീതിയിൽ നവീകരിക്കും

22 Jul 2025 15:30 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി : ഒടുവിൽ കൊണ്ടോട്ടി ബൈപ്പാസ് നവീകരണം യാഥാർത്ഥ്യമാകുന്നു. വെള്ളക്കെട്ടുകൾ ഒഴിവാക്കി ആധുനിക രീതിയിൽ നവീകരിക്കുന്നതിന് ദേശീയപാത അതോറിറ്റി 7.84 കോടി രൂപ അനുവദിച്ചതായി ടി.വി. ഇബ്രാഹിം എംഎൽഎ അറിയിച്ചു.


നീണ്ടനാളത്തെ ശ്രമഫലമായിട്ടാണ് ബൈപ്പാസ് നവീകരണത്തിന് ഫണ്ട് അനുവദിക്കുന്നത്.മഴപെയ്തതോടെ ബൈപ്പാസിൽ വെള്ളക്കെട്ട് വരികയും റോഡ് തകർന്ന് കുഴികൾ രൂപപ്പെടാൻ കാരണമായതോടെ വലിയ ഗതാഗതക്കുരുക്കാണ് ടൗണിൽ അനുഭവപ്പെട്ടിരുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും മഴയ്ക്കുശേഷം റോഡ് നന്നാക്കിയിരുന്നുവെങ്കിലും മഴ വെള്ളം ഒഴിഞ്ഞ് പോകാൻ ഇടമില്ലാത്തത് കാരണം വീണ്ടും മഴ വരുമ്പോൾ റോഡിൽ കുഴികൾ രൂപപ്പെടുന്നതിന് കാരണമായി. ഇപ്പോൾ അനുമതി ലഭിച്ച പദ്ധതിയിൽ വെള്ളക്കെട്ട് പരിഹരിക്കാനും പദ്ധതികളാവിഷ്ക്കരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏഴാം തിയതി ദേശീയപാത അതോറിറ്റി കേരള റീജ്യണൽ ഓഫിസർ കേണൽ ജാൻബാസുമായി ടി.വി. ഇബ്രാഹിം എം.എൽ.എ. തിരുവനന്തപുരത്ത് നേരിട്ട് കണ്ട് ചർച്ച നടത്തിയിരുന്നു.


പുതിയ നവീകരണ പ്രവൃത്തിയിൽ കൊണ്ടോട്ടി 17 മുതൽ കുറുപ്പത്ത് ജംഗ്ഷൻ വരെ റോഡിൻ്റെ ഉപരിതലം ബി.എം.ബി. സി ചെയ്ത് റീ കാർപ്പറ്റിങ് നടത്തും. പതിനേഴിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി വെള്ളം തടസ്സമില്ലാതെ ഒഴുകുന്നതിന് പുതിയ രണ്ട് കൾവെർട്ടുകൾ പണിയും. ഇതിലെ വെള്ളം വലിയതോട്ടിൽ എത്തിക്കുന്നതിനും സംവിധാനം ഉണ്ടായിരിക്കും. കൂടാതെ ഫുട്പാത്ത് നവീകരണം, ചില സ്ഥലങ്ങളിൽ കൈവരി നിർമ്മിക്കൽ, റൗണ്ട് അബൗട്ട് (Roundabout), മീഡിയൻ എന്നിവ നവീകരിക്കൽ, സിഗ്നൽ ബോർഡുകൾ സ്ഥാപിക്കൽ, രാത്രി സഞ്ചാരത്തിന് സഹായകരമാറുന്ന റിഫ്ലക്ടറുകൾ സ്ഥാപിക്കൽ എന്നിവയും നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു.

Follow us on :

More in Related News