Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എംഎൽഎ എക്സ‌ലൻസ് അവാർഡ് വിതരണവും പ്രതിഭാസംഗമവും നടന്നു

27 Jun 2025 19:19 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :പ്രതിഭയും കഴി വുമുള്ള വിദ്യാർഥികളിലും യുവ ജനങ്ങളിലുമാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും ആദരവും അം ഗീകാരങ്ങളും കഴിവുകളെ വളർ ത്താൻ സഹായിക്കുമെന്നും മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. നിയോജകമണ്ഡലം പ്രതിഭാസംഗമവും എംഎൽഎ എക്സലൻസ് അവാർഡ് വിത രണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. കെ. ഫ്രാൻസിസ് ജോർജ് എം.

പി. അധ്യക്ഷത വഹിച്ചു.

യൂണിവേഴ്‌സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കൾ, വിവിധ 

മത്സര പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർ, എസ്എ സ്എൽസി - ഹയർസെക്കൻഡ റി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾ, കലാകാരന്മാർ, വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർ എന്നിവർക്ക് എംഎൽഎ എക്സലൻസ് പുര സ്കാരം നൽകി അനുമോദിച്ചു.

100 ശതമാനം വിജയം കരസ്ഥ മാക്കിയ വിദ്യാർഥികൾക്ക് പ്രത്യേക പുരസ്കാരവും തിര ഞ്ഞെടുക്കപ്പെട്ട പ്രതിഭകൾക്ക് എംഎൽഎ എക്സലൻസ് അവാർഡുകളും സമ്മാനിച്ചു. ഫാ. മാത്യു ചന്ദ്രൻ കുന്നേൽ, കോട്ടയം അതിരൂപത വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടി ക്കാട്ട്, ഫാ. ജയിംസ് മുല്ലശേരി, എന്നിവർ പ്രഭാഷണം നടത്തി.

നടന്മാരായ ഷെയ്ൻ നിഗം, ദിലീ ഷ് പോത്തൻ, അർജുൻ ശ്യാം,സിറിയക് ആലഞ്ചേരി, നിർമാതാ ക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, സന്തോഷ് ടി. കുരുവിള, സംവിധായകൻ ബിൻ്റോ സ്റ്റീഫൻ, ഹർഷ ശ്രീകാന്ത്, ഷിജി അന്ന ജോസഫ്, മരിയ മാത്യു കോലടി എന്നിവർ അതിഥികളായിരുന്നു.

അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഇ.പി. സിബി, മാംഗോ മെഡോസ് സ്ഥാപകൻ എൻ. കെ. കുര്യൻ, ഷിബു തെക്കേമറ്റം, വിധു രാജീവ്, അഞ്ജു ആൻ മാ ത്യു, ഡോ. അരുൺ കുര്യൻ എന്നിവർക്ക് പ്രത്യേക പുരസ്കാര ങ്ങൾ നൽകി. വൈക്കം ഡിവൈ എസ്പി ടി. വിജയൻ, തുടങ്ങിയവർ പ്രസംഗിച്ചു. 1200 ലധികം പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. കലാപരിപാടികളും നടന്നു.

Follow us on :

More in Related News