Mon Jun 2, 2025 3:32 AM 1ST

Location  

Sign In

കരൾ സംബന്ധമായ രോഗങ്ങൾക്ക് പ്രധാന കാരണം മദ്യപാനം മാത്രമല്ല ആധുനിക സമൂഹത്തിലെ ഭക്ഷണ ശൈലിയും കൂടിയാണെന്നും മന്ത്രി വി.എൻ വാസവൻ

04 Nov 2024 14:01 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :കരൾ സംബന്ധമായ രോഗങ്ങൾക്ക് പ്രധാന കാരണം മദ്യപാനം മാത്രമല്ല ആധുനിക സമൂഹത്തിലെ ഭക്ഷണ ശൈലിയും കൂടി ആണെന്നും അതിനു മരുന്നുകൾക്കൊപ്പം കായിക അദ്ധ്വാനവും വ്യായാമവും ക്രമീകരിച്ച ഭക്ഷണക്രമവും ഫലപ്രദമാണെന്ന് ആളുകളുടെ അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി. എൻ വാസവൻ. ഏറ്റുമാനൂർ ലയൺസ് ക്ലബ്‌ നടത്തുന്ന പ്രതിമാസ ലിവർ ക്ലിനിക് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയിലെ ഏകദേശം 35% ജനങ്ങളിലും ഫാറ്റിലിവർ ഉണ്ടാകാം എന്നാണ് അനുമാനം. ഫാറ്റിലിവർ ഒരു ജീവിതശൈലി രോഗമായതിനാൽ ഹൃദയാഘാതം, പലവിധ അർബുദങ്ങൾ എന്നിവയ്ക്കും കാരണമായേക്കാം. അതുപോലെ ലിവർ സിറോസിസ് എന്ന അവസ്ഥയും സംജാതമാകാം. എന്നാൽ ഇതിന് 10-14 വർഷം വരെ സമയം എടുക്കാറുണ്ട്. ഈ സമയത്തിനുള്ളിൽ അസുഖം കണ്ടെത്തിയാൽ ചികിത്സ  ഫലപ്രദമാണെന്ന് ക്യാമ്പ് ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ പറഞ്ഞു.  

ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ ടി. ജി വിജയകുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡോ. ടി. യു സുകുമാരൻ, ഡോ. പി. കെ ബാലകൃഷ്ണൻ, ജിജി ലൂക്കോസ്, ഷീല ജിജി, സിറിൽ ഫ്രാൻസിസ്, ട്രസ്റ്റ്‌ സെക്രട്ടറി ജോർജ് ജോസഫ് മുണ്ടക്കൽ എന്നിവർ പ്രസംഗിച്ചു.

ലയൺസ് ക്ലബ് ഓഫ് ഏറ്റുമാനൂരിൽ എല്ലാ മാസവും അവസാന ഞായറാഴ്ച സൌജന്യമായി LET (ലിവർ ഫങ്ഷൻ ടെസ്റ്റ്) ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് ചെയ്തു കൊടുക്കുകയും അവർക്കായി ഡോക്ടറുടെ സേവനവും മരുന്നുകളും നൽകുന്നതുമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ലയൺസ് ക്ലബ്‌ ഭാരവാഹികളെ 8129588383, 94471 59753 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Follow us on :

More in Related News