Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Dec 2025 13:35 IST
Share News :
വടക്കാഞ്ചേരി നഗരസഭ മിനി അരവിന്ദനെ ചെയർപേഴ്സണായി തിരഞ്ഞെടുത്തു. ആകെയുള്ള 42 വോട്ടിൽ ഇരുപത്തി രണ്ട് വോട്ടോടെയാണ് മിനി അരവിന്ദൻ തിരഞ്ഞെടുക്കപ്പെട്ടത്. യു ഡി എഫ് സ്ഥാനാർത്ഥിയായി സിന്ധു സുബ്രഹ്മണ്യനാണ് മത്സരിച്ചത്.സിന്ധു സുബ്രഹ്മണ്യന് 18 വോട്ടുകൾ ലഭിച്ചു. എൻ ഡി എ യുടെ രണ്ട് കൗൺസിലർമാർ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.. നഗരസഭയിലെ ചുള്ളിക്കാട് ഡിവിഷനിൽ നിന്ന് 228 വോട്ടുകളുടെ ലീഡിലാണ് എൽഡി എഫ് സ്ഥാനാർത്ഥിയായ മിനി അരവിന്ദൻ വിജയിച്ചത്.നഗരസഭ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ ജില്ല രജിസ്ട്രാർ എ ഇന്ദുലേഖ റിട്ടേണിങ്ങ് ഓഫീസറായി.നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥ് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.