Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മനോജ്‌ കുമാർ കന്മനത്തിന്റെ പുതിയ കഥാ സമാഹാരം 'മഴ നനഞ്ഞ ക(വി)ഥകൾ' പ്രകാശനം ചെയ്തു.

06 Jan 2025 11:38 IST

Jithu Vijay

Share News :

വളാഞ്ചേരി : മനോജ്‌ കുമാർ കന്മനത്തിന്റെ പുതിയ കഥാ സമാഹാരം 

'മഴ നനഞ്ഞ ക(വി)ഥകൾ' പ്രശസ്ത കവി ശ്രീജിത്ത് അരിയല്ലൂർ കവിയും മാദ്ധ്യമ പ്രവർത്തകനുമായ സി. സന്ദീപനിക്ക് നൽകി പ്രകാശനം ചെയ്തു. 'മഴ നനഞ്ഞ ക(വി)ഥകൾ' സമസ്യ പബ്ലിക്കേഷൻ തിരൂരാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


കൽപകഞ്ചേരി ജി വി എച്ച് എസ് എസ്

 ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ 

പി ടി എ പ്രസിഡണ്ട് മുസ്തഫ ആദ്ധ്യക്ഷത വഹിച്ചു. സമസ്യ പബ്ലിക്കേഷൻ എഡിറ്റർ സുനിത, ഡോ.മൻസൂർ, ഡോ. സുബികെ. ബാലകൃഷ്ണൻ, ഷാജി.കെ, കുത്തുബുദ്ദീൻ അമരിയിൽ, സി.പി.രാധാകൃഷ്ണൻ, വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, വിജന.എ.വി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News