Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2025 15:08 IST
Share News :
മമ്മൂട്ടിയുടെ ഭാര്യാ പിതാവും, ഇളയ കോവിലകം മഹല്ല് മുൻ പ്രസിഡൻ്റും, കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ (സി.ടി.ടി.യു ) മലഞ്ചരക്ക് വിഭാഗം കൺവീനറുമായ പി.എസ്.അബു (92) അന്തരിച്ചു. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസം. വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് രാവിലെ 9 മണിയോടെയാണ് അന്ത്യം. ഖബറടക്കം ഇന്ന് (ജൂൺ 11 ) ബുധൻ വൈകിട്ട് 8ന് ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ. പിതാവ് - പരേതനായ സുലൈമാൻ സാഹിബ്. മാതാവ് - പരേതയായ ആമിന. ഭാര്യ - പരേതയായ നബീസ. മക്കൾ - അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മരുമക്കൾ - മമ്മുട്ടി, സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.
Follow us on :
Tags:
Please select your location.