Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്ത് കലക്ടര്‍ അവധി പ്രഖ്യാപിക്കുന്നതിന് മുന്നേ 'സ്കൂളുകള്‍ക്ക് മഴ അവധി' നല്‍കി; വ്യാജൻമാരെ തിരഞ്ഞ് പോലീസ്

07 Dec 2024 21:30 IST

Jithu Vijay

Share News :

മലപ്പുറം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ സ്ക്രീൻ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബർ

പോലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബർ രണ്ടിന് റെഡ് അലേർട്ട് ദിവസം വൈകുന്നേരമാണ് തൊട്ടടുത്ത ദിവസം കലക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫേസ്ബുക്ക് സ്ക്രീൻ ഷോട്ട് പ്രചരിച്ചത്.



ഔദ്യോഗികമായി കലക്ടറുടെ അവധി പ്രഖ്യാപനം വരുന്നതിന് മുമ്പായിരുന്നു തെറ്റിദ്ധാരണജനകമായ വാർത്ത പ്രചരിച്ചത്. ഇതിനെതിരെ ജില്ലാ കലക്ടർ വി ആർ വിനോദ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടർന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. സമൂഹത്തില്‍ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സ്യഷ്ടിക്കുന്നതും ഔദ്യോഗിക ക്യത്യനിർവഹണത്തെ തടസ്സപ്പെടുത്തുന്നതമായ വ്യാജ സന്ദേശം സ്യഷ്ടിച്ചവർക്കെതിരെ ഐ ടി ആക്‌ട് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരം നടപടിയെടുക്കാനാണ് കലക്ടർ കത്ത് നല്‍കിയത്.

Follow us on :

More in Related News