Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2025 16:02 IST
Share News :
മാള:
2025-26 വർഷം നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന
ഏഴര കോടിയോളം രൂപയുടെ പദ്ധതികൾക്ക് മാള ബ്ലോക്ക് പഞ്ചായത്തിൻ്റെ വികസന സെമിനാർ അംഗീകാരം നൽകി. ഉല്പാദന മേഖലയിൽ 79, 60, 000 രൂപയുടെ പദ്ധതികൾ ആണ് നടപ്പിലാക്കുന്നത്. ലൈഫ്, പി എം എ വൈ എന്നീ പദ്ധതികളിലായി ഭവന നിർമ്മാണത്തിന് ഒരു കോടി രൂപ നീക്കി വച്ചിട്ടുണ്ട്. വനിതകൾക്കുള്ള 42 ലക്ഷം രൂപയുടെ പദ്ധതികളും യോഗത്തിൽ അവതരിപ്പിച്ചു. ബ്ലോക്ക് ഹാളിൽ നടന്ന സെമിനാർ ബ്ലോക്ക് പ്രസിഡന്റ് രേഖ ഷാന്റി ജോസഫ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഡോമിനിക്ക് ജോമോൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി യാക്കോബ് പദ്ധതി നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.
ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ ജോജോ , അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി വി വിനോദ്, മാള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു, പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി തോമസ് തുടങ്ങിയവർ ആശംസകൾ നേർന്നു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ സ്വാഗതവും ജോയിന്റ് ബി ഡി ഒ മൈമൂനത്ത് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.