Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Oct 2025 12:10 IST
Share News :
കോഴിക്കോട് : വസന്തത്തിൻ്റെ ഇടിമുഴക്കത്തിനായി കാതോർത്തിരുന്ന കാലത്ത്, അത് വന്നു കഴിഞ്ഞു എന്ന തോന്നലുണ്ടാക്കിയ ചില തീപ്പന്തങ്ങൾ നമുക്ക് സ്വന്തമായുണ്ടായിരുന്നു. അവരിൽ ശക്തമായി ജ്വലിച്ച വ്യക്തിത്വമായിരുന്നു മന്ദാകിനി നാരായണൻ. അവർ വെളിച്ചവും ചൂടും പകർന്നതോടൊപ്പം സർവ്വ മനുഷ്യരിലേക്കും സ്നേഹവും കരുണയും പ്രസരിപ്പിക്കുന്ന കാരുണ്യത്തിൻ്റെ ആൾരൂപമായി മാറി
ഗുജറാത്തിൽ ജനിച്ച് കേരളത്തിൻ്റെ നമ്മുടെ സ്വന്തമായി മാറിയ മന്ദാകിനി നാരായണന്റെ ജന്മശതാബ്ദി 2025 ഒക്ടോബർ 25ന് ശനിയാഴ്ച കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടക്കുകയാണ് മാ മുന്നോട്ടു വെച്ച രാഷ്ട്രീയം. ' ഇന്ന് രാഷ്ട്രീയമായി ജീവിക്കുന്നതിന്റെ പ്രസക്തി' എന്നിവ ചർച്ചയാക്കി കൊണ്ട് മായുടെ ഓർമ്മ ആഘോഷമാക്കുകയാണ്.
ഒക്ടോബർ 25 ശനിയാഴ്‌ച രാവിലെ 10 മുതൽ രാത്രി 10 വരെ നീളുന്ന പരിപാടികൾ പ്രശസ്‌ത ഫെമിനിസ്റ്റും അക്കാദമിഷ്യനും ആക്ടിവിസ്റ്റുമായ വിഭൂതി പട്ടേൽ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ സച്ചിദാനന്ദൻ അധ്യക്ഷത വഹിക്കും.
തുടർന്ന് കെ അജിത എഡിറ്റ് ചെയ്‌ത് പുസ്‌തക പ്രസാധക സംഘം പ്രസിദ്ധീകരിച്ച മന്ദാകിനി നാരായണൻ 1925-2006' എന്ന പുസ്‌തകം വിഭൂതി പട്ടേൽ ഗ്രോ വാസുവേട്ടന് നൽകി പ്രകാശനം ചെയ്യും.
തുടർന്ന് മായുടെ സുഹ്യത്തുക്കൾ മായെ അനുസ്‌മരിക്കുന്നു സി എസ് വെങ്കിടേശ്വരൻ സംവിധാനം ചെയ്‌ത 'മാതാ ടു മാ' എന്ന ഡോക്യുമെന്ററി പ്രദർശനം തുടർന്ന് നടക്കും.
ഉച്ചക്കു ശേഷം 'രാഷ്ട്രീയമായി ജീവിക്കുക എന്നാൽ' എന്ന വിഷയത്തിൽ സംവാദം: கெ സച്ചിദാനന്ദൻ, ബി രാജീവൻ, സാറാ ഗീതാനന്ദൻ, മാളവിക ബിന്നി, എം സുൽഫത്ത്, കെ.ടി കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ പങ്കെടുക്കും. കെ എം ഷീബ മോഡറേറ്ററാവും.
വൈകിട്ട് സ്മാരക പ്രഭാഷണം നിർവഹിക്കുന്നത് പ്രമുഖ എഴുത്തുകാരിയും പബ്ലിഷറുമായ ഗീതാ രാമസ്വാമിയാണ്. ആർ കെ ബിജുരാജ് എഡിറ്റ് ചെയ്ത് പുസ്‌തകപ്രസാധക സംഘം പ്രസിദ്ധീകരിക്കുന്ന 'കുന്നിക്കൽ നാരായണൻ ഒരു കമ്യൂണിസ്റ്റ് കാരന്റെ വിപ്ലവ ചിന്തകൾ' എന്ന പുസ്‌തകം ഗീത രാമസ്വാമി എൻ സുബ്രഹ്മണ്യന് നൽകി പ്രകാശനം ചെയ്യും.
രാത്രി 8 മണി മുതൽ പുഷ്‌പവതി പൊയ്പ്‌പാടത്തും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യ-
പരിപാടിയുടെ ഭാഗമായി തെരഞ്ഞെടുത്ത പുസ്‌തകങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
കുസുമം ജോസഫ്, കെ. അജിത, പ്രേംചന്ദ്, ജോസി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
Please select your location.