Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2025 13:34 IST
Share News :
വടക്കാഞ്ചേരിയിൽ ലോട്ടറിയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി തട്ടിപ്പ്. പ്രതി പിടിയിൽ. തയ്യൂർ സ്വദേശി സജീഷ് (40) ണ്അറസ്റ്റിലായത്. ലോട്ടറി വിൽപ്പനക്കാരിയിൽ നിന്ന് സമ്മാനാർഹമായ ലോട്ടറിയുടെ വ്യാജ കോപ്പി നൽകി പണം തട്ടിയെടുത്ത പ്രതിയാണ് ഇയാൾ ' . വടക്കാഞ്ചേരി മാരിമ്മൻ കോവിലിന് സമീപത്തുള്ള ആരോൺ ലോട്ടറി കടയിലാണ് കഴിഞ്ഞ മാസം 21 ന് തട്ടിപ്പ് നടന്നത്. ആരോൺ സോപ്പ് കട നടത്തുന്ന ലിജിയാണ് തട്ടിപ്പിന് ഇരയായത്. ക്യു.ആർ. കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്ത് നടത്തിയ പരിശോധനയിൽ ടിക്കറ്റിന് 5000 രൂപ സമ്മാനം അടിച്ചതായി കാണിച്ചതോടെ ലിജി പണം നൽകി. എന്നാൽ കഴിഞ്ഞ ദിവസം ടിക്കറ്റ് മാറാനായി ട്രഷറിയിൽ എത്തിയപ്പോഴാണ് നൽകിയത് യഥാർത്ഥ ടിക്കറ്റല്ല, മറിച്ച് കളർ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണെന്ന് മനസ്സിലായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ നിന്ന് തട്ടിപ്പുകാരൻ്റെ സി.സി.ടി.വി ദൃശ്യങ്ങളും കൈമാറ്റം ചെയ്ത ലോട്ടറി ഫോട്ടോസ്റ്റാറ്റും പോലീസിന് കൈമാറിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.