Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർക്കാർ ഭൂമിയിലെ മരം കൊള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി

19 Dec 2024 09:24 IST

enlight media

Share News :

തിരൂരങ്ങാടി: പന്താരങ്ങാടി പൂക്കുളങ്ങര ചീർപ്പ്ങ്ങൽ പാലത്തിന്റെ ഇടതുകരയിൽ നിന്നും 150 മീറ്റർ മാറി പുഴയോട് ചേർന്നുള്ള ഇറിഗേഷൻ വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നും വ്യാപകമായി മരം വെട്ടി മോഷണം നടത്താനുള്ള ശ്രമം ഏറെ വിവാധമായിരുന്നു.


മരം കടത്തി കൊണ്ട് പോകാനുള്ള ശ്രമം നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞതിനെ തുടർന്ന് മരം കൊള്ളക്കാർ കടന്ന് കളയുകയായിരുന്നു.


ഇതിനെ തുടർന്ന് ഇറിഗേഷൻ വകുപ്പും പൊതുപ്രവർത്തകനായ എം.പി സ്വാലിഹ് തങ്ങളും പോലീസിൽ പരാതികളും നൽകിയിരുന്നു.


സർക്കാർ ഭൂമിയുടെ അതിരടയാളങ്ങൾ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് വില്ലേജ് അധികൃതർ സ്ഥല പരിശോധനയ്ക്ക് എത്തിയത്. സ്ഥല പരിശോധനയിൽ പുഴയുടെ അതിർത്തി വ്യക്തമായി നിർണയിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിലേക്ക് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകുമെന്നും വില്ലേജ് അധികൃതർ അറിയിച്ചു.


തിരൂരങ്ങാടി വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ ഷാജു കണ്ണംപുലാക്കൽ,ഹസീന കെ, മുനീർ പാലമഠത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Follow us on :

More in Related News