Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലയൺസ് ക്ലബ് ഓഫ് ട്രാവൻകൂർ ഒമാൻ ബാഡ്മിന്റൺ ടൂർണമെന്റ് സെപ്റ്റംബർ 18ന്

19 Aug 2026 01:17 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ലയൺസ് ക്ലബ് ഓഫ് ട്രാവൻകൂർ ഒമാൻ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് 2026 സെപ്റ്റംബർ 18-ന് ഖുർൾറമിലെ ഫാൽക്കൺ ബാഡ്മിന്റൺ അക്കാദമിയിൽ നടക്കും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബാഡ്മിന്റൺ താരങ്ങളും കായികപ്രേമികളും പങ്കെടുക്കും.

അഡ്വാൻസ്ഡ്, ഇന്റർമീഡിയറ്റ്, ലോവർ ഇന്റർമീഡിയറ്റ്, റിക്രിയേഷണൽ വിഭാഗങ്ങൾ ഉൾപ്പെടെ വിവിധ കാറ്റഗറികളിലായി മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ 17 വയസ്സിന് താഴെയുള്ളവർക്കായി പ്രത്യേക ഡബിൾസ് വിഭാഗവും ഉണ്ടായിരിക്കും.

വിജയികൾക്കും റണ്ണറപ്പുകൾക്കുമായി ട്രോഫികളും ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആകെ 1,500 യു.എസ്. ഡോളറിന്റെ സമ്മാനത്തുകയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ കളിക്കാരനും 5 ഒമാനി റിയാൽ ആണ് രജിസ്ട്രേഷൻ ഫീസ്.

സെപ്റ്റംബർ 10 വരെയാണ് രജിസ്ട്രേഷൻ. മത്സരങ്ങൾ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ (BWF) നിയമങ്ങൾ അനുസരിച്ചായിരിക്കും നടത്തുക. മത്സരാർത്ഥികൾ നിശ്ചിത സമയത്തിന് 15 മുതൽ 20 മിനിറ്റ് മുൻപ് റിപ്പോർട്ട് ചെയ്യണമെന്നും കായികമര്യാദയും മത്സരച്ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും സംഘാടകർ അറിയിച്ചു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും +968 9595 7186 എന്ന് വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Follow us on :

More in Related News