Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2026 14:44 IST
Share News :
മസ്കറ്റ്: ഒമാനിലെ സൂർ സ്വദേശിയായ സംവിധായകൻ എം. വി. നിഷാദ് സംവിധാനം ചെയ്യുന്ന ‘ട്രേസിംഗ് ഷാഡോ’ (Tracing Shadow) എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ഓഗസ്റ്റ് 20-ന് വൈകുന്നേരം 4:30-ന് സൂർ ലുണർ സിനിമയിൽ നടക്കും.
വർഷങ്ങളായുള്ള സ്വപ്നങ്ങളുടെയും അധ്വാനത്തിന്റെയും പ്രതീക്ഷകളുടെയും ഫലമായി ഒരുങ്ങിയ ചിത്രമാണ് ‘ട്രേസിംഗ് ഷാഡോ’. വലിയ താരനിരയുടെ പിൻബലമില്ലാതെ, കഴിവും ആത്മാർഥതയും മാത്രം കൈമുതലാക്കി ഒരു കൂട്ടം കലാകാരന്മാർ ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമാപ്രേമികളുടെ പിന്തുണയും പ്രോത്സാഹനവുമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്തെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ചിത്രത്തിന്റെ നിർമ്മാണം മഞ്ജു നിഷാദും ഹിന്ദിരയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. സലിം, മനോജ് അലിമുള്ളിതൊടി, ആമീൻ, റെജി ആൻഡ്രൂസ് എന്നിവർ സഹ നിർമാതാക്കളാണ്.
ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് മഞ്ജു നിഷാദ്, സത്യൻ താടത്തിൽ, സുരേഷ്, രഘുപതി എന്നിവരാണ്. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയ ഗായകൻ പി. ജയചന്ദ്രൻ ഉൾപ്പെടെ ജീൻസ് ശ്രീനിവാസ്, സുദീപ് കുമാർ, ബിജു നാരായണൻ, മാളവിക അനിൽകുമാർ, ദിവ്യ എസ്. നായർ, ഷിജു എന്നിവരാണ്.
ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിലേക്ക് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം എത്തി സിനിമ വിജയിപ്പിക്കണമെന്ന് സംവിധായകൻ എം. വി. നിഷാദും അണിയറ പ്രവർത്തകരും അഭ്യർഥിച്ചു. പുതിയ കലാകാരന്മാരുടെയും സ്വതന്ത്ര സിനിമാ പ്രവർത്തകരുടെയും സ്വപ്നങ്ങൾക്ക് കരുത്തേകുന്ന സംരംഭമായതിനാൽ സിനിമാസ്വാദകരുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു.
‘
Follow us on :
More in Related News
Please select your location.