Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

18 Aug 2026 16:54 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: മുൻ ഒമാൻ പ്രവാസിയും തൃശ്ശൂർ തൃപ്രയാർ ചാലക്കുളം തിരുവഴഞ്ചേരി വടക്കുവശം പുതിയവീട്ടിൽ അബ്ദുൽ ഖാദറിന്റെ മകനുമായ പുതിയവീട്ടിൽ അഷ്‌റഫ് (62) നിര്യാതനായി.

ഒമാനിലെ മസ്കറ്റ് റൂവി ഹോണ്ട റോഡിൽ പ്രവർത്തിക്കുന്ന ഒരു ഇലക്ട്രിക്കൽ സ്ഥാപനത്തിൽ ദീർഘകാലം ജോലി ചെയ്തിരുന്ന അഷ്‌റഫ് പ്രവാസി സമൂഹത്തിനിടയിൽ സുപരിചിതനായിരുന്നു.

ഭാര്യ: മെഹറുന്നുസ. മക്കൾ: അൻസാർ (ഭാര്യ: ദിൽഷ, ദുബായ്), ഫർസീന (ഭർത്താവ്: അജ്മൽ, സൗദി അറേബ്യ).

കബറടക്കം ഇന്ന് വൈകിട്ട് 6 മണിക്ക് ചാലക്കുളം ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തപ്പെടും.

Follow us on :

More in Related News