Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2026 21:41 IST
Share News :
കൊൽക്കത്ത : അഗർത്തലയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ മിന്നലേറ്റ്
പവര്‍ സിസ്റ്റം തകര്‍ന്നു, വിമാനത്തില്‍ 147 യാത്രക്കാരുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണ്.
കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാർക്ക് ചെയ്തിരുന്ന ഇൻഡിഗോ വിമാനത്തില്‍ ശക്തമായ ഇടിമിന്നലേറ്റത്. കൊല്‍ക്കത്തയില്‍ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്. വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ട കനത്ത ഇടിമിന്നലോടുകൂടിയ മഴയ്ക്കിടെയാണ് ഈ അപകടമുണ്ടായത്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചതനുസരിച്ച് വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയില്‍ കനത്ത ഇടിമിന്നലും മഴയും തുടരുന്ന സാഹചര്യത്തില്‍ എയർപോർട്ട് ഓപ്പറേഷൻസ് കണ്‍ട്രോള്‍ സെന്റർ മുൻകൂട്ടി കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.
രാവിലെ ഏകദേശം 9:25 ഓടെ വിമാനം വിമാനത്താവളത്തിലെ 56എല്‍ എന്ന ഏയറോബ്രിഡ്ജിന് സമീപം യാത്രക്കാരുമായി പുറപ്പെടാൻ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്. 6ഇ6068 എയർബസ് എ320 വിമാനത്തില്‍ ആ സമയത്ത് 141 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം ആകെ 147 പേർ ഉണ്ടായിരുന്നു. മിന്നലേറ്റതിനെ തുടർന്ന് വിമാനത്തിന്റെ പവർ സിസ്റ്റത്തില്‍ തകരാർ സംഭവിക്കുകയും പെട്ടെന്ന് തന്നെ വൈദ്യുതി ബന്ധം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി താഴെയിറക്കി. വിമാനം കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ക്കായി ഗ്രൗണ്ട് ചെയ്യുകയും ചെയ്തു.
തുടർന്ന് ഇൻഡിഗോ എയർലൈൻസ് യാത്രക്കാർക്കായി മറ്റൊരു വിമാനം സജ്ജീകരിക്കുകയും ഉച്ചയ്ക്ക് 12:50 ഓടെ ഈ ബദല്‍ വിമാനത്തില്‍ യാത്രക്കാരെ അഗർത്തലയിലേക്ക് എത്തിക്കുകയും ചെയ്തു. വിമാനത്തിനുള്ളില്‍ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും, മിന്നല്‍ ഏല്‍ക്കുന്ന സമയത്ത് വിമാനത്തിന് പുറത്ത് റണ്‍വേയില്‍ ജോലി ചെയ്തിരുന്ന രണ്ട് ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങള്‍ക്ക് ചെറിയ രീതിയില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ഉടൻ തന്നെ ഇവരെ വൈദ്യപരിശോധനകള്‍ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവർ പൂർണ്ണ ആരോഗ്യവാൻമാരാണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.