Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2026 21:08 IST
Share News :
പാലക്കാട് : കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ മലപ്പുറം സ്വദേശികളായ രണ്ടു പേർ പിടിയില്‍. മലപ്പുറം കല്പകഞ്ചേരി പുതുക്കിടി വീട്ടില്‍ ഷാഹുല്‍ ഹമീദ്, കല്‍പകഞ്ചേരി തയ്യില്‍ ഊരാത്ത് വീട്ടില്‍ അബ്ദുള്‍ റഹീം എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്തുനിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം. അർധരാത്രിയില്‍ വളാഞ്ചേരിയിലേക്ക് സിമന്റുമായി പോവുകയായിരുന്ന ലോറിയെ കാറില്‍ എത്തിയവർ തടഞ്ഞുനിർത്തി പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
Follow us on :
Tags:
More in Related News
Please select your location.