Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലാതല വായനാ പക്ഷാചരണം മലപ്പുറം ഗവ.കോളെജില്‍ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

19 Jun 2026 20:56 IST

Jithu Vijay

Share News :

മലപ്പുറം : വായനാ സംസ്‌കാരം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പി.എന്‍. പണിക്കര്‍ വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ. കോളേജില്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. പുതു തലമുറയെയും പൊതുസമൂഹത്തെയും വായനയിലേക്ക് കൊണ്ടു വരുന്നതിനുള്ള ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്യാംപയിന് തുടക്കം കുറിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വായന ദിനം കേവലം ആചരണത്തില്‍ മാത്രം ഒതുങ്ങാതെ എന്നും നിലനില്‍ക്കേണ്ടതാകണമെന്നും അതിനായാണ് ക്യാംപയിന് തുടക്കം കുറിക്കുന്നതെന്നും ജില്ലാ കളക്ടര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ക്യാംപയിന്റെ ഉദ്ഘാടനം വായന പക്ഷാചരണത്തിന്റെ സമാപന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍ നിര്‍വഹിക്കും.


മലപ്പുറം ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. സൈനുല്‍ ആബിദ് കോട്ട അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ജാഫര്‍ കക്കൂത്ത് ക്യാംപയിന്‍ പരിപാടികള്‍ വിശദീകരിച്ചു. ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.പി. ശങ്കരന്‍ വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി.റഫീഖ്, സാക്ഷരത മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അനിഷ, മലപ്പുറം ഗവ. കോളേജ് എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ പി. ബിന്‍സി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മലപ്പുറം ഗവ. കോളെജ് അറബിക് വിഭാഗം മേധാവി ഡോ. മൊയ്തീന്‍കുട്ടി കല്ലറ നന്ദി പറഞ്ഞു.


എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, എന്‍.സി.സി കേഡറ്റുകള്‍, അറബിക് വിഭാഗം വിദ്യാര്‍ഥികള്‍, ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ജില്ലാ സാക്ഷരതാ മിഷന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

Follow us on :

More in Related News