Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2026 22:04 IST
Share News :
വൈക്കം: സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങളിൽനിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുവാൻ ലക്ഷ്യമിടുന്ന നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായുള്ള കോട്ടയം ജില്ലയിലെ ഭവന സന്ദർശനത്തിന് വൈക്കം നിയമസഭാ നിയോജക മണ്ഡലത്തിലും തുടക്കം കുറിച്ചു. ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ
ഉദയനാപുരത്തുള്ള വീട്ടിൽ എത്തി വിവര ശേഖരണത്തോടനുബന്ധിച്ച്
മുഖ്യമന്ത്രിയുടെ കത്തും ബ്രോഷറും വൈക്കം നിയസഭാ നിയോജക മണ്ഡലം ചാർജ് ഓഫീസർ ഇ.കെ നമിത കൈമാറി. ഇ.എം. നസീൽ, ടി.പി. ശ്രീശങ്കർ, അനു പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.
പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരാണ് സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായുള്ള വിവര ശേഖരണത്തിന് ഭവന സന്ദർശനം നടത്തുന്നത്. ജില്ലാ കളക്ടർ ചെയർമാനായുള്ള സമിതിയാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിയമസഭാ നിയോജക മണ്ഡലം തലത്തിൽ ചാർജ് ഓഫീസർമാർ പരിശീലനത്തിന്റെയും ഭവന സന്ദർശനത്തിന്റെയും മേൽനോട്ടം നിർവഹിക്കുന്നത്. വീടുകൾക്കു പുറമെ തൊഴിൽ ശാലകൾ, കൃഷിയിടങ്ങൾ, ഫ്‌ളാറ്റുകൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, പൊതു ഇടങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ കർമ്മസേനാംഗങ്ങൾ ജനങ്ങളുമായി സംവദിക്കും. വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളും ഇവരിൽ നിന്നും സ്വീകരിക്കും.
Follow us on :
Tags:
More in Related News
Please select your location.