Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെവിവിഇഎസ് ഉദുമ യൂണിറ്റ് കമ്മിറ്റി വ്യാപാരി ദിനം വിപുലമായി ആഘോഷിച്ചു.

09 Aug 2025 16:13 IST

enlight media

Share News :

ഉദുമ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ ദേശീയ വ്യാപാരി ദിനം വിപുലമായി ആഘോഷിച്ചു. വ്യാപാര ഭവന്‍ പരിസരത്ത് പ്രസിഡന്റ് എ വി ഹരിഹരസുതന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വ്യാപാര ഭവന്‍ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വനിതാ വിംഗ് പ്രസിഡന്റ് രതിദേവി, യൂത്ത് വിംഗ് പ്രസിഡന്റ് മാഹിന്‍ കല്ലട്ര, യൂസഫ് റൊമാന്‍സ്, പി കെ ജയന്‍, പി വി ഉമേശന്‍, ഷാഫി അലങ്കാര്‍, കരീം നാലാം വാതുക്കല്‍, ഉമറുല്‍ ഫാറൂഖ്, വിജയന്‍ കെ കെ പ്ലാസ, ഹമീദ് കുണ്ടടുക്കം, വിശാല, വത്സല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി ബേവിഞ്ച സ്വാഗതവും ട്രഷര്‍ മുനീര്‍ നന്ദിയും പറഞ്ഞു. വ്യാപാരികള്‍ നഗര ശുചീകരണം നടത്തി. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും എത്തിയ ഉപഭോഗ്താക്കള്‍ക്ക് മധുര പലഹാരവും വിതരണം ചെയ്തു.

Follow us on :

More in Related News