Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2026 06:48 IST
Share News :
കോഴിക്കോട്: സി.പി.ഐ.എം വിപുലീകൃത കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിന് ചൊവ്വാഴ്ച തുടക്കമാകും. കോഴിക്കോട് എ.കെ.ജി ഹാളിൽ രാവിലെ 9.30ന് മുതിർന്ന നേതാവ് സി. ഭാസ്കരൻ പതാക ഉയർത്തുന്നതോടെയാണ് രണ്ടുദിവസത്തെ യോഗത്തിന് തുടക്കമാകുക.
ബുധനാഴ്ച രാവിലെ 10ന് പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, വർഗ-ബഹുജന സംഘടനാ പ്രതിനിധികൾ എന്നിവരടക്കം 125 പേർ യോഗത്തിൽ പങ്കെടുക്കും.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, എളമരം കരീം, കെ.കെ. ശൈലജ, പി. സതീദേവി, ടി.പി. രാമകൃഷ്ണൻ, സി.എസ്. സുജാത എന്നിവരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.എ. മുഹമ്മദ് റിയാസ്, സി.എൻ. മോഹനൻ, വി. ശിവൻകുട്ടി എന്നിവരും യോഗത്തിൽ പങ്കെടുക്കും.
സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോഴിക്കോട് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം നടന്നതിനാൽ ജില്ലാ വിപുലീകൃത യോഗത്തിന്റെ ഭാഗമായി റാലിയും പൊതുസമ്മേളനവും ഉണ്ടാകില്ല. ബുധനാഴ്ച വൈകീട്ടോടെ യോഗം സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.