Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2025 12:32 IST
Share News :
കോഴിക്കോട് - കേരള ക്ഷേത്രവാദ്യകലാ അക്കാദമി കോഴിക്കോട് ജില്ലാ സമ്മേളനം ആഗസ്ത‌് 3-ന് കൊയിലാണ്ടി തിരുവങ്ങൂർ പാർഥസാരഥി ക്ഷേത്രം ഹാളിൽ വെച്ച് നടക്കും. രാവിലെയുള്ള പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കടമേരി ഉണ്ണികൃഷ്‌ണമാരാർ ഉൽഘാടനം നിർവഹിക്കും . സംഘടനാ പാടവത്തെ കുറിച്ച് ഉച്ചക്ക് 1.30 മടിക്കൈ ഉണ്ണികൃഷ്‌ണൻ ക്ലാസ് എടുക്കും . തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം പ്രശസ്‌ത തായമ്പക കലാകാരനും മുൻ കലാമണ്ഡലം അധ്യാപകനും ആയിരുന്ന കലാമണ്ഡലം ബലരാമൻ ഉൽഘാടനം ചെയ്യും. പ്രശസ്‌ത സോപാനസംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാർ മുഖ്യാതിഥി ആയിരിക്കും . കോഴിക്കോട്ടെ മുതിർന്ന വാദ്യ കലാകാരന്മാരെ ആദരിക്കും. സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുക്കും വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ്റ് കാഞ്ഞിലശേരി വിനോദ് മാരാർ സെക്രട്ടറി ഉണ്ണികൃഷ്‌ണൻ ഗോവിന്ദപുരം , ട്രഷറർ ശ്രീജിത്ത് മാരാമുറ്റം, മേഖലാ പ്രസിഡൻറ്‌റ് പ്രതീഷ് ബാബു, ശശി മുച്ചുകുന്നു, കൃശോബ് പൈങ്ങോട്ടുപുറം എന്നിവർ സംബന്ധിച്ചു
Follow us on :
More in Related News
Please select your location.