Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടക്കൽ പുത്തൂർ ചെനക്കൽ ബൈപ്പാസ് : മൂന്നാം ഘട്ട നിർമ്മാണ നടപടികൾ വേഗത്തിലാക്കും

04 Jul 2026 09:02 IST

Jithu Vijay

Share News :

കോട്ടക്കൽ : ​കോട്ടക്കൽ പുത്തൂർ ചെനക്കൽ ബൈപ്പാസ് മൂന്നാം ഘട്ട നിർമ്മാണ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ IAS പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ-യോടൊപ്പം നിർദിഷ്ട സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.


​കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലെ തീരുമാനങ്ങളുടെ തുടർച്ചയായാണ് ഈ സന്ദർശനം. ബൈപ്പാസിന്റെ ഫീസിബിലിറ്റി പഠിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. ഈ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ ഭേദഗതികൾ വരുത്തി നിർമ്മാണ നടപടികളുമായി വേഗത്തിൽ മുന്നോട്ട് പോകുന്നതാണെന്ന് കളക്ടർ അറിയിച്ചു.


​നഗരസഭ ചെയർമാൻ കെ.കെ. നാസർ, മറ്റ് ജനപ്രതിനിധികൾ, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ പ്രീത പ്രതാപൻ, ദേശീയപാത വിഭാഗം ഡെപ്യൂട്ടി കളക്ടർ സനീറ, മറ്റ് റവന്യൂ-പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.



Follow us on :

More in Related News