Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഴൂർ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ ഉത്സവം നാളെ കൊടിയേറും

05 Dec 2024 14:35 IST

WILSON MECHERY

Share News :


കുഴൂർ : സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ൽ ഉത്സവത്തിനു നാളെ കൊടിയേറും

7നുളളഷഷ്ഠി ആഘോഷത്തിന് ശേഷം

8ന് എൻഎസ്എസ് കരയോഗ ത്തിന്റെ നേതൃത്വത്തിൽ 1000 പേർ പങ്കാളികളാകുന്ന മഹാനാരായണീയ പാരായണം നടത്തും. 11ന് ഏകാദശി ആഘോഷിക്കും. 15 ഗജവീരന്മാർ അണിനിരക്കുന്ന എഴുന്നള്ളിപ്പും ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ നയിക്കുന്നപഞ്ചാരിമേളവും വർണശബളമായ കുടമാറ്റവും നടക്കും. രാത്രി ഏകാദശി വിളക്കിനു ചോറ്റാനി ക്കര നന്ദപ്പൻ മാരാർ നയിക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യവും അരങ്ങേറും, ഗജവീരൻ പാമ്പാടി രാ ജൻ തേവരുടെ തിടമ്പേറ്റും. മുരുകധ്വനി എന്ന പേരിൽ ദേശീയ നൃത്ത സംഗീതോത്സവം ഈ വർഷം മുതൽ ആരംഭിക്കും. രാവിലെ 8 മുതൽ 2 വരെയും വൈകുന്നേ രം 4 മുതൽ രാത്രി 10 വരെയും കലാപരിപാടികൾ നടത്തും. 12നാണ് പള്ളിവേട്ട. 13ന് ആറാട്ടും 14ന് അയ്യപ്പൻവിളക്കും നടത്തും.


Follow us on :

More in Related News