Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2025 15:35 IST
Share News :
കൊണ്ടോട്ടി : നഗരസഭ സിഡിഎസിൻ്റെ കീഴിൽ വി - സ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച് തലമുറ സംഗമം നടത്തി. നഗരസഭ ഉപാധ്യക്ഷൻ അഷറഫ് മടാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർ പേഴ്സൺ ഫാത്തിമ ബീവി അദ്ധ്യക്ഷത വഹിച്ചു. വയോജന അയൽകൂട്ട അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗ mങ്ങളുടേയും സംഗമമാണ് നടന്നത്. സംഗമത്തിൽ വയോജന സൗഹൃദ നവ കേരളം സെമിനാർ നടത്തി 'വയോജന സമൂഹം ഇന്നലെ ,ഇന്ന്, നാളെ 'എന്ന വിഷയത്തെ ആസ്പദമാക്കി പി സി ബാലകൃഷ്ണൻ സംസാരിച്ചു. 'വയോജന ക്ഷേമത്തിൽ യുവജനങ്ങളുടെ പങ്ക്' എന്ന വിഷത്തിൽ ഓക്സിലറി അംഗം അഞ്ജലി. പി വിഷയാവതരണം നടത്തി. 'വയോജന ക്ഷേമത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്' എന്ന വിഷയത്തെ കുറിച്ച് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി. ഫിറോസ് സംസാരിച്ചു. 'കുടുംബശ്രീയും വയോജന ക്ഷേമ പ്രവർത്തനവും ' എന്ന വിഷയത്തിൽ സിഡിഎസ് ചെയർപേഴ്സൺ ഫാത്തിമ ബീവി സംസാരിച്ചു.'വയോജന സൗഹൃദ സമൂഹ സൃഷ്ടിയിൽ കുടുംബത്തിൻ്റെ പങ്ക്' എന്ന വിഷയത്തെ കുറിച്ച് കമ്യൂണിറ്റി കൗൺസിലർ ജിൻഷ എൻ കെയും സംസാരിച്ചു സാമൂഹ്യ ഉപസമിതി കൺവീനർ ഹഫ്സത്ത് പി സ്വാഗതവും വാർഡ് സിഡിഎസ് മെമ്പർ ശോഭന ചന്ദ്രൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.